സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കി മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് സജ്ജമാകുന്നു
മൂന്നാര്‍: മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിനോദത്തിനും വിശ്രമത്തിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ഡി.റ്റി.പി.സിയുടെ മൂന്നാര്‍ ടൂറിസം പാര്‍ക്ക് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും.
ആര്‍ട്ടിഫിഷ്യല്‍ വാള്‍ക്ലൈമ്പിംഗ് സിപ്‌ലൈനര്‍, അക്വാസോര്‍ബിംഗ്, ലാന്‍ഡ് സോര്‍ബിംഗ്, റിവര്‍ക്രോസിംഗ്, മിനി ഗോള്‍ഫ്, ട്രംപ് ലൈന്‍, പെയിന്റ് ബാള്‍ ഷൂട്ടിംഗ്, കയാക്കിംഗ്, ബോട്ടിംഗ്, ടെന്റ് ക്യാമ്പിംഗ്, ക്യാമ്പ് ഫയര്‍, മുതിരപ്പുഴയാറിന് അരികിലൂടെ 500 മീറ്റര്‍ വാക്‌വേ തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഇവിടെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി മള്‍ട്ടി ആക്ടിവിറ്റി സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടേക്ക് എ ബ്രേക്കിന് സമീപം ടോയിലറ്റ് ബ്ലോക്കും ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിനോടനുബന്ധിച്ച് സഞ്ചാരികള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാറിന്റെ വിവിധ കാലഘട്ടങ്ങളിലെ കാഴ്ചകളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫോട്ടോ ഗാലറിയും ഉടനെ പൂര്‍ത്തിയാകും.
25 ന് രാവിലെ 9.30 ന് ഡി.ടി.പി.സി ഇന്‍ഫര്‍മേഷന്‍ സെന്ററിന് സമീപം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, സബ് കലക്ടര്‍ വി.ശ്രീറാം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പത്മകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.കറുപ്പസ്വാമി, ഡി.ടി.പി.സി സെക്രട്ടറി കെ.വി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം വി.ധനലക്ഷമി, മൂന്നാര്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, മൈ മൂന്നാര്‍ ക്ലീന്‍ മൂന്നാര്‍, മീറ്റ്‌സ്, അഡൈ്വസര്‍ ടൂറിസം സൊസൈറ്റി, മൂന്നാര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."