ബെഫി സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
തൊടുപുഴ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) 12-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നവംബര്‍ 12 മുതല്‍ 14 വരെ തൊടുപുഴ ഷെരോണ്‍ കള്‍ച്ചറല്‍ സെന്ററിലാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്.
തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘരൂപീകരണയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍ സോമന്‍ അധ്യക്ഷനായി.
ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍, പ്രൊഫ. ജോസഫ് അഗസ്റ്റിന്‍, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ.കെ ഷാജി, കെ.എസ്.ആര്‍.ടി.ഇ.എ(സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം എം.ആര്‍ മുരളി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവും ബെഫി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ സിയാവുദ്ദീന്‍, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍, ബെഫി മുന്‍ ജനറല്‍ സെക്രട്ടറി കെ.വി ജോര്‍ജ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.കെ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി എന്‍ സനില്‍ബാബു സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.എസ് പ്രഭാകുമാരി നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ വിജയത്തിനായി കെ.പി മേരി ചെയര്‍പേഴ്‌സണും എന്‍ സനില്‍ബാബു ജനറല്‍ കണ്‍വീനറുമായി 251 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി, എം.എം മണി എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി എന്നിവര്‍ രക്ഷാധികാരികളാണ്. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."