HOME
DETAILS

സ്റ്റൈലിന് സ്റ്റൈല്‍; മൈലേജിന് മൈലേജ്; ഒറ്റ ചാര്‍ജില്‍ 530 കി.മീ റേഞ്ചുളള കാര്‍ ഇന്ത്യന്‍ വിപണിയില്‍

  
backup
June 17 2023 | 17:06 PM

volvo-c40-ev-with-530km-range-heavy

ഇന്ത്യന്‍ വാഹനനിര്‍മാണ രംഗത്ത് പേരും, പെരുമയുമുളള വാഹന ബ്രാന്‍ഡാണ് വോള്‍വോ. വോള്‍വോയുടെ സി40 എന്ന വാഹനം അവതരിപ്പിക്കപ്പെട്ടത് മുതല്‍ തന്നെ വാഹന പ്രേമികളുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റിയ വാഹനമായിരുന്നു. പ്രസ്തുത വാഹനം ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തിയിരിക്കുകയാണ്. ഒരൊറ്റ വേരിയന്റില്‍ മാത്രം ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന വോള്‍വോ സി40 ഏവരേയും ആകര്‍ഷിക്കുന്ന മികച്ച ഡിസൈനിലാണ് വിപണിയിലേക്ക് എത്തിയിട്ടുളളത്. ആറ് കളര്‍ വേരിയന്റുകളില്‍ ലഭ്യമായ ഈ വാഹനംക്രിസ്റ്റല്‍ വൈറ്റ്, ഓനിക്‌സ് ബ്ലാക്ക്, ഫ്യൂഷന്‍ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീന്‍, ഫ്യോര്‍ഡ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിയിരിക്കുന്നത്.

വാഹനത്തില്‍ ഗൂഗിളുമായി സഹകരിച്ച് കൊണ്ട് ഒന്‍പത് ഇഞ്ചിന്റെ ഒരു ഇന്‍ഫോടൈയ്ന്‍മെന്റ് യൂണിറ്റ് കമ്പനി നിര്‍മിച്ചിട്ടുണ്ട്.
ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ഇന്‍ബില്‍റ്റ് സേവനങ്ങളുമായിട്ടാണ് വോള്‍വോ സി40യിലെ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം നിര്‍മിക്കപ്പെട്ടിരിക്കുന്നത്.78kwh ബാറ്ററി പായ്ക്ക് നല്‍കപ്പെട്ടിട്ടുളള പ്രസ്തുത വാഹനത്തില്‍ ഡ്യുവല്‍ ഇലക്ട്രിക്ക് മോട്ടോര്‍ സെറ്റപ്പ് നല്‍കപ്പെട്ടിട്ടുണ്ട്. 405 ബി.എച്ച്.പി പവറും 660nm ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ തക്ക ശേഷിയുളള മോട്ടോറാണിത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ 530 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 27 മിനിട്ടിനുളളില്‍ 10 മുതല്‍ 80 ശതമാനം വരെ വോള്‍വോയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.സെപ്റ്റംബര്‍ മാസം മുതലാണ് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്‌റ്റോടെ വോള്‍വോ സി.40 വിലയെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും.

Content Highlights:volvo c40 ev with 530km range


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago