ആലപ്പുഴയിലെ സി.പി.എമ്മില്‍ വെട്ടിനിരത്തല്‍; ചിത്തരഞ്ജന്‍ എം.എല്‍.എയെ അടക്കം തരംതാഴ്ത്തി, മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു
ആലപ്പുഴയിലെ സി.പി.എമ്മില്‍ വെട്ടിനിരത്തല്‍; ചിത്തരഞ്ജന്‍ എം.എല്‍.എയെ അടക്കം തരംതാഴ്ത്തി
ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദം സി.പി.എമ്മിനെ പിടിച്ചു കുലുക്കുന്നതിനിടെ വീണ്ടും ആലപ്പുഴയിലെ സി.പി.എമ്മില്‍ വെട്ടി നിരത്തല്‍. പാര്‍ട്ടയിലെ വിഭാഗീയതയക്കെതിരെയാണ് സംസ്ഥാന നേതൃത്വത്തിന്റെ വെട്ടിനിരത്തല്‍. ചിത്തരഞ്ജന്‍ എം.എല്‍.എയെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലനെയും തരംതാഴ്ത്തി. ലഹരിക്കടത്ത് കേസില്‍ എ.ഷാനവാസിനെ പാര്‍ട്ടി പുറത്താക്കി. മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു.
ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സമ്മേളനകാലത്തെ വിഭാഗീയത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കര്‍ശന അച്ചടക്കനടപടി സ്വീകരിച്ചത്. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് നടപടി.
പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വിഭാഗീയത അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജില്ലയിലെ ഉന്നത നേതാക്കളടക്കമുള്ളവരുടെ പങ്ക് കണ്ടെത്തിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് നേതാക്കളടക്കം 30 പേരില്‍നിന്ന് വിശദീകരണവും തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."