എക്‌സൈസ് ഉദ്യോഗസ്ഥരുടേത് തെറ്റായ സമീപനമെന്ന്
മലപ്പുറം: നിയമപരമായി പ്രവര്‍ത്തിക്കുന്നതും ഡോക്ടര്‍മാരുടെ സേവനവുമുള്ള കൊണ്ടോട്ടിയിലെ ആയുര്‍വേദ സ്ഥാപനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അരിഷ്ടങ്ങള്‍ പടിച്ചെടുത്തത് നിയമലംഘവമാണെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ മാതൃകാപമായി ശിക്ഷിക്കണമെന്നും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ സേവനമുള്ള ആയുര്‍വേദ സ്ഥാപനത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന 17 തരം അരിഷ്ടങ്ങള്‍ ഓരോന്നും 100 ലിറ്റര്‍ വരെ സൂക്ഷിക്കാമെന്നും മറ്റുള്ള അരിഷ്ടങ്ങള്‍ 25 ലിറ്റര്‍ വരെ സൂക്ഷിക്കാമെന്നുമുള്ള നിയമപരിരക്ഷ നിലനില്‍ക്കെയാണ് കൊണ്ടോട്ടിയിലെ 80ല്‍ പരം അരിഷ്ട ക്കുപ്പികള്‍ പിടിച്ചെടുത്തത്. നിയമങ്ങള്‍ മനസിലാക്കാതെയുള്ള ഇത്തരം സമീപനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും നിയമപരമായി നേരിടുമെന്നും ഭാരവാഹികളായ സി.എച്ച് അന്‍സാര്‍ അലി ഗുരുക്കള്‍, ഡോ.പി ഹബീബ്, ഡോ. അബ്ദുള്ളക്കുട്ടി ലോലക്കാട് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."