HOME
DETAILS

ടിപ്പര്‍ ലോറികള്‍ കൊന്നൊടുക്കുന്നത് നിരവധി ജീവനുകള്‍

  
backup
August 23 2016 | 19:08 PM

%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a


നിലമ്പൂര്‍: ടിപ്പര്‍ ലോറിയുടെ മരണപാച്ചിലില്‍ പൊലിയുന്നത് നൂറുകണക്കിന് ജീവനുകള്‍. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച എടവണ്ണ ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ മേലേതില്‍ മോഹനന്‍ നായര്‍ (55) ആണ് ടിപ്പര്‍ ലോറിയുടെ അവസാനത്തെ ഇരയായത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ടിപ്പര്‍ ലോറി കൊന്നത് നിരവധി മനുഷ്യ ജീവനുകളാണ്. നിലമ്പൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം രണ്ടുവര്‍ഷത്തിനിടെ ടിപ്പര്‍ ലോറി 23 ജീവനുകളാണ് കവര്‍ന്നത്. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ രാവിലെയും വൈകീട്ടും പ്രത്യേക സമയങ്ങളില്‍ ടിപ്പര്‍ ഗതാഗത നിരോധനം നിലനില്‍ക്കുന്നുണ്ടങ്കിലും ഇത് നടപ്പില്‍ വരുത്തുന്നതിന് അധികൃതര്‍ വീഴ്ച വരുത്തുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ഈ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ തന്നെയാണ് നിയമം ലംഘിച്ചാണ് ടിപ്പറുകള്‍ ലോഡുമായി കുതിക്കുന്നത്. പൊലിസ് പരിശോധന കാര്യക്ഷമമാക്കത്തതും ഇവര്‍ക്ക് സഹായകമാണ്. റോഡരികില്‍ നില്‍ക്കുന്നവരും പുറമെ ബൈക്കിലും ഓട്ടോയിലും സൈക്കിളിലും സഞ്ചരിക്കുന്ന കുടുംബങ്ങളുമാണ് അധികവും ടിപ്പര്‍ ലോറികളുടെ ഇരയാവുന്നത്. മണലൂറ്റലും മണ്ണെടുക്കലും എന്നുമില്ലാത്തവിധം വ്യാപകമായതോടെ ഗ്രാമീണറോഡുകളിലൂടെ ടിപ്പര്‍ ലോറികള്‍ മരണം വിതച്ച് പായുകയാണ്. മേഖലയില്‍ അനധികൃതമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള മണ്ണെടുപ്പ് വ്യാപകമാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി നല്‍കിയാണ് ജെസിബി-ഭൂമാഫിയ നിയമം കാറ്റില്‍ പറത്തി മണ്ണെടുക്കുന്നത്. കുന്നും, മലയും, പാരിസ്ഥിതിക പ്രദേശങ്ങളും ഇവര്‍ കാര്‍ന്നു തിന്നുകയാണ്. അടുത്തിടെ നിലമ്പൂര്‍ മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന് പ്രധാന കാരണം ഇത്തരത്തില്‍ കുന്നുകള്‍ ഇടിച്ചു തകര്‍ത്തതുകൊണ്ടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മണലും, മണ്ണും കയറ്റിപോകുന്നതിലേറെയും അനധികൃതമായതിനാല്‍ പ്രധാന പാതകള്‍ ഉപേക്ഷിച്ച് പോക്കറ്റ് റോഡുകളിലൂടെയാണ് കൂടുതലായും ആളെകൊല്ലി ടിപ്പര്‍ ലോറികള്‍ കടന്നുപോകുന്നത്.  കൂടുതല്‍ ട്രിപ്പുകളെടുക്കാനും, നിയമപാലകരുടെ കണ്ണുവെട്ടിക്കാനുമായി അമിത വേഗതയാണ് ഇത്തരം വാഹനങ്ങള്‍ക്കെല്ലാമുള്ളത്. ഇതിനു പുറമെ ഭൂരിഭാഗം ഡ്രൈവര്‍മാരും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടായിരിക്കും വാഹനം ഓടിക്കുന്നത്. ഇവരില്‍ മദ്യപിച്ചു വണ്ടിയോടിക്കുന്നവരുമുണ്ട്. മറ്റു വാഹനങ്ങളെയോ, കാല്‍നട യാത്രക്കാരെയോ പരിഗണിക്കാതെ ഓടുന്ന ടിപ്പര്‍ ലോറികളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നത്. ഇതിനു പുറമെ അമിത ഭാരം കയറ്റാനുള്ള സംവിധാനങ്ങളും ഇത്തരം വാഹനങ്ങളിലുണ്ട്.
അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ ഭാഗികമായി അടിച്ചു തകര്‍ക്കാറുണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലിന് നിയന്ത്രണം വരുത്താനായിട്ടില്ല. വേഗപ്പൂട്ട് പരിശോധന, അമിതഭാരം കയറ്റല്‍, മദ്യപ്പിച്ചു വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ തുടങ്ങിയ പരിശോധനകളൊന്നും പൊലിസ് കാര്യക്ഷമമായി നടത്തുന്നില്ല. ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു തരത്തിലും നടപടി കൈകൊള്ളാന്‍ അധികാരികള്‍ തയ്യാറാവാത്തത് കൂടുതല്‍ അപകട മരണങ്ങള്‍ക്കിടയാക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  a month ago
No Image

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Kuwait
  •  a month ago
No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  a month ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  a month ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹികെട്ട് താമസക്കാർ

International
  •  a month ago
No Image

പുതിയ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  a month ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  a month ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  a month ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  a month ago