എല്‍.ഐ.സി ഏജന്റുമാരുടെ ബിസിനസ് നിബന്ധനകള്‍ പുനര്‍നിര്‍ണയിച്ചു
കൊല്ലം: എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണയിച്ച് ഉത്തരവായതായി ഓള് ഇന്‍ഡ്യ എല്‍.ഐ.സി ഏജന്റ് ഫെഡറേഷന് അഖിലേന്ത്യാ പ്രസിഡന്റ് എന്‍.കെ. പ്രേമചന്ദ്രന് എം.പി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്ലി, കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജ്ജുന് റാം മേഘ്വാള് എന്നിവരെ തന്റെ നേതൃത്വത്തിലുളള ഫെഡറേഷന് ഭാരവാഹികള്‍ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന് ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചതിന്റെ പശ്ചാത്തതിലാണ് നിലവിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു ഉത്തരവായത്.
എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ് ഗ്യാരന്റി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ പ്രിമീയവും പന്ത്രണ്ട് പോളിസിയും എന്ന വ്യവസ്ഥ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയതാണ്. ഈ ലക്ഷ്യം സാക്ഷാല്കരിക്കാത്തതിന്റെ പേരില്‍ 5 ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്ക് ഏജന്‍സി നഷ്ടമായി. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ പ്രിമീയവും പന്ത്രണ്ട് പോളിസിയും എന്നുളളത് നേര്‍പകുതിയാക്കി ചുരുക്കി. പുതുക്കിയ നിബന്ധന പ്രകാരം 50,000 രൂപയുടെ പ്രീമിയവും ആറ് പോളിസിയും ഉണ്ടെങ്കില്‍ ഏജന്‍സി നിലനിര്‍ത്താന്‍ കഴിയുമെന്നും എം.പി. പറഞ്ഞു.
ഓള് ഇന്ത്യാ ഫെഡറേഷന് ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ രാമചന്ദ്രന്, പ്രസിഡന്റ് ശശിധരന്‍പിളള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."