രക്താര്‍ബുദം ബാധിച്ച വിദ്യാര്‍ഥി കനിവുതേടുന്നു
മഞ്ചേരി: രക്താര്‍ബദും ബാധിച്ച തൃപ്പനച്ചിയിലെ തിലക്കുത്ത് ഇരിപ്പക്കണ്ടന്‍ വേലായുധന്‍-ബിന്ദു ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (17) സുമനസുകളുടെ കനിവു തേടുന്നു. അഞ്ചു മാസമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുകയാണ് അര്‍ജുന്‍. നിര്‍ധന കുടുംബമായതിനാല്‍ ചിലവേറിയ ചികിത്സയ്ക്കു പണം കണ്ടെത്താനാകാതെ മാതാപിതാക്കള്‍ വിഷമിക്കുകയാണ്.
എളയൂര്‍ സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു അര്‍ജുന്‍. പഠനത്തിലും കലാകായിക മത്സരങ്ങളിലും മികവു പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് രോഗം സ്ഥിരീകരിച്ചത്. റെഡ്‌ക്രോസ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് തുടങ്ങി സ്‌കൂളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ജുന്‍ മുന്നുലുണ്ടായിരുന്നു.
അഞ്ചു സെന്റ് സ്ഥലവും ചെറിയ വീടുമാണ് കുടുംബത്തിന്റെ ആകെ സമ്പാദ്യം. പിതാവ് വേലായുധന്‍ കൂലിപ്പണി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. അര്‍ജുന്റെ ചികിത്സാര്‍ഥം വാര്‍ഡ് മെമ്പര്‍ എ.കെ അബ്ദുസലാം ചെയര്‍മാനായി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. തൃപ്പനച്ചി കേരള ഗ്രാമീണ ബാങ്കില്‍ 40181101041022 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."