ഇതാണ് പ്രസവിക്കാനുള്ള ഏറ്റവും നല്ല പ്രായം ശാസ്തജ്ഞര്‍ പറയുന്നു
ഇതാണ് പ്രസവിക്കാനുള്ള ഏറ്റവും നല്ല പ്രായം ശാസ്തജ്ഞര്‍ പറയുന്നു
ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള സ്ത്രീകളുടെ ഏറ്റവും 'സുരക്ഷിത പ്രായം' 23നും 32നും ഇടയിലാണെന്ന് പഠനം. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള സെമ്മല്‍വീസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. കാരണം ചില ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ആ മാതൃ പ്രായത്തില്‍ കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍, മാതൃ പ്രായവും ജനിതകമല്ലാത്ത ജനന വൈകല്യങ്ങളും തമ്മിലുള്ള ബന്ധവും അവയുടെ ഫലങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
അത്തരം ജന്മനാ വെകല്യങ്ങള്‍ സംഭവിച്ച പത്ത് വര്‍ഷത്തെ പ്രായപരിധി നിര്‍ണ്ണയിക്കാനാണ് ആദ്യം ഞങ്ങള്‍ ശ്രമിച്ചത്. ഇതില്‍ നിന്ന് 23നും 32നും ഇടയിലുള്ള പ്രായമാണ് പ്രസവത്തിന് അനുയോജ്യമെന്ന് ഞങ്ങള്‍ കണ്ടെത്തി. പിന്നീട് ഈ സുരക്ഷിത കാലഘട്ടവുമായി 23-32 താരതമ്യപ്പെടുത്തുമ്പോള്‍ അപകടസാധ്യത കൂടുതലുള്ള പ്രായ വിഭാഗങ്ങളെ ഞങ്ങള്‍ തിരിച്ചറിഞ്ഞു, സെമ്മല്‍വീസ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും പഠനത്തിന്റെ ആദ്യ രചയിതാവുമായ ഡോ.ബോഗ്ലാര്‍ക്ക പെത്തോ പറയുന്നു.
22 വയസ്സിന് താഴെയുള്ള ജനനങ്ങളില്‍ ക്രോമസോം ഇതര അസാധാരണത്വങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊതുവെ 20 ശതമാനവും 32 വയസ്സിന് മുകളിലുള്ള അമ്മമാര്‍ക്ക് ജനിച്ച കുട്ടികളില്‍ (23-32) താരതമ്യപ്പെടുത്തുമ്പോള്‍ 15 ശതമാനവും വര്‍ദ്ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി.
ഇതിനായി ക്രോമസോം ഇതര വികസന വൈകല്യങ്ങളാല്‍ സങ്കീര്‍ണ്ണമായ 31,128 ഗര്‍ഭധാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തു. ഇതിനായി 1980 നും 2009 നും ഇടയിലുള്ള ജന്മനാ വൈക്യല്യമുള്ള കേസുകളാണ് പരിഗണിച്ചത്.
ചെറുപ്പക്കാരായ അമ്മമാരെ മാത്രം ബാധിക്കുന്ന അപാകതകളില്‍ ഗര്‍ഭപിണ്ഡത്തിന്റെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ വൈകല്യങ്ങളാണ് ഏറ്റവും പ്രധാനം. 22 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ അവരുടെ വികസനത്തിന്റെ അപകടസാധ്യത സാധാരണയായി 25 ശതമാനം വര്‍ദ്ധിക്കും. 20 വയസ്സിന് താഴെയുള്ള പ്രായത്തില്‍ ഈ വര്‍ദ്ധനവ് ഇതിലും കൂടുതലാണ്.
പ്രായമായ അമ്മമാരുടെ ഭ്രൂണങ്ങളെ മാത്രം ബാധിക്കുന്ന അസാധാരണത്വങ്ങളില്‍ തല, കഴുത്ത്, ചെവി, കണ്ണുകള്‍ എന്നിവയുടെ അപായ വൈകല്യങ്ങളുടെ സാധ്യത ഇരട്ടിയായി (100 ശതമാനം) വര്‍ധിച്ചു, ഇത് 40 വയസ്സിനു മുകളിലുള്ള ഗര്‍ഭധാരണങ്ങളിലാണ് ശ്രദ്ധേയമായ നിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതെന്നും പഠനങ്ങളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."