സെർബിയൻ മിഡ്ഫീൽഡർ സഊദി ക്ലബ്ബിലേക്ക്
റിയാദ്: ഫുട്‍ബോൾ രംഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള സഊദി അറേബ്യയുടെ നീക്കത്തിന്റെ ഭാഗമായി സെർബിയൻ താരവും സഊദി അറേബ്യയിലേക്കെത്തുന്നു. സെർബിയൻ മിഡ്ഫീൽഡർ സെർജി മിലിങ്കോവിച്ച് സാവിച് സഊദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിലേക്കാണ് എത്തുന്നത്. ഇതോടെ, സഊദി ക്ലബ്ബ് ഫുട്‌ബോൾ രംഗം കൂടുതൽ ശക്തമായി. പോർച്ചുഗൽ മിഡ്ഫീൽഡർ റൂബൻ നെവ്സ്, ആന്ദ്രെ കാരിലോ, സെനഗൽ ഡിഫൻഡർ കലിഡൗ കൗലിബാലി എന്നിവരടങ്ങിയ അൽ ഹിലാലിന്റെ താരനിരയിലെക്കാണ് മിലിങ്കോവിച്ച് സാവിക് കാൽപന്തുകളിയിലെ ഏറ്റവും പുതിയ വിസ്‌മയങ്ങൾ തീർക്കാനെത്തുന്നത്. ലാസിയോ ക്ലബ്ബിൽ നിന്നാണ് താരം സഊദിയിലെ അൽഹിലാലിലേക്ക് എത്തുന്നത്.
2026 വരെ സാവിക്കിന്റെ കരാർ തുടരുമെന്നാണ് സ്ഥിരീകരണം. നാല് തവണ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ ഹിലാൽ ക്ലബ്ബ് തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നീക്കങ്ങൾ. അതേസമയം, എത്ര തുകക്കാണ് കരാർ വിശദീകരണമൊന്നും ക്ലബ്ബ് വിട്ടിട്ടില്ല.
മെഡിക്കൽ ടെസ്റ്റുകൾ വിജയിച്ചതിന് ശേഷം താരം ഓസ്ട്രിയയിലെ അൽ-ഹിലാലിന്റെ പ്രീ-സീസൺ ക്യാമ്പിൽ ചേരും. എന്നാൽ, സെർബിയൻ മിഡ്ഫീൽഡർക്കായി സഊദി ക്ലബ് ഏകദേശം 34 മില്യൺ പൗണ്ട് നൽകുമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."