ആര്‍മി പബ്ലിക് സ്‌കൂളില്‍ 8000 അധ്യാപകര്‍
സൈനികക്ഷേമ എജ്യൂക്കേഷന്‍ സൊസൈറ്റിക്കു കീഴിലുള്ള രാജ്യത്തെ 137 ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളിലായുള്ള എണ്ണായിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ ഒഴിവുകള്‍ നികത്തുന്നതിനു നവംബര്‍ 26, 27 തിയതികളിലായി ഓണ്‍ലൈന്‍ ടെസ്റ്റ് നടക്കും. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 2016 ഏപ്രില്‍ ഒന്ന് അടിസ്ഥാനത്തില്‍ 40 വയസാണ്. (എന്‍.സി.ആര്‍ സ്‌കൂളുകളില്‍ ടി.ജി.ടി, പി.ആര്‍.ടി29, പി.ജി.ടി 36). പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 57 വയസാണ് പ്രായപരിധി.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അഞ്ചു വര്‍ഷം ടീച്ചിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരിക്കണം.
തസ്തികയും ഒഴിവും:
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍:
ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്, സൈക്കോളജി, കോമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹോം സയന്‍സ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയങ്ങളിലാണ് ഒഴിവ്.
യോഗ്യത:
50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും. സി ടെറ്റ്, ടെറ്റ് വിജയിച്ചിരിക്കണം.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍:
ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിലാണ് ഒഴിവ്.
യോഗ്യത:
50 ശതമാനം മാര്‍ക്കോടെ ബിരുദം, ബി.എഡ്, സി ടെറ്റ്, ടെറ്റ് വിജയിച്ചിരിക്കണം.
പ്രൈമറി ടീച്ചര്‍:
50 ശതമാനം മാര്‍ക്കോടെ ബിരുദം, ബി.എഡ്.
അപേക്ഷാഫീസ്: 600 രൂപ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ്, ചലാന്‍ വഴിയോ ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: മുരെയെ.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 13.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."