ചാന്ദന്‍ ഇനി ബയേണില്‍ പന്തുതട്ടും
ഭൂവനേശ്വര്‍: ഒഡിഷയില്‍ നിന്നുള്ള പതിനൊന്നുകാരന്‍ ചാന്ദന്‍ നായക് ഇനി ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്ക് അക്കാദമിയില്‍ ഫുട്‌ബോള്‍ പഠിക്കും. ജര്‍മന്‍ ഫുട്‌ബോള്‍ താരം ഫിലിപ് ലാമിന്റെ കീഴിലായിരിക്കും ചാന്ദന്‍ പരിശീലനം നടത്തുക. ബയേണ്‍ മ്യൂണിക്ക് ഇന്ത്യയില്‍ നടത്തിയ സെലക്ഷന്‍ ട്രയില്‍സില്‍ വിജയിച്ചാണ് ചാന്ദന്‍ ജര്‍മനിയിലേക്ക് പറക്കുന്നത്. രണ്ട് മാസത്തെ പരീശീലനമായിരിക്കും ചാന്ദന് ലഭിക്കുക. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ചാന്ദന്‍ നായകിന്റെ ഫുട്‌ബോള്‍ താരമാവുക എന്ന സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. ചെറുപ്രായത്തിലെ ചാന്ദനെ പിതാവ് ഉപേക്ഷിച്ചു പോയതിനാല്‍ വളര്‍ത്തിയത് മാതാവായിരുന്നു. ഭുവനേശ്വറിലെ സാബര്‍ സാഹിയെന്ന ചേരിയില്‍ നിന്നാണ് ഈ പതിനൊന്നുകാരന്റെ വരവ്.
ഇന്ത്യക്കു വേണ്ടി ഫുട്‌ബോള്‍ കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും അതിനായി കഠിന പരിശ്രമം നടത്തുമെന്നും ചാന്ദന്‍ പറയുന്നു. ചാന്ദന്റേത് മികച്ച നേട്ടമാണെന്നും ജര്‍മനിയില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മികച്ച ക്ലബുകളിലൊന്നില്‍ ചാന്ദനെ ചേര്‍ത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തെത്തിക്കാന്‍ ശ്രമിക്കുമെന്നും പരിശീലന്‍ ജയദേവ് മഹാപാത്ര പറഞ്ഞു.
വീട്ടുവേലകളും മറ്റും ചെയ്തു കിട്ടുന്ന തുച്ഛമായ പൈസ കൊണ്ട് മകന്റെ പഠനവും ഫുട്‌ബോളും ഒരുമിച്ച് കൊണ്ടുപോകാന്‍ പലപ്പോഴും നന്നേ പാടുപെട്ടിരുന്നെന്ന് ചാന്ദന്റെ മാതാവ് പറഞ്ഞു. ഈ മാസം 25നാണ് ചാന്ദന്‍ പരിശീലനത്തിനായി ജര്‍മനിയിലേക്ക് പോകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 120 കുട്ടികള്‍ ബയേണ്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."