പച്ചക്കറി ലോറിയിലെ കയര്‍ ജീവനെടുത്തു; ചായ കുടിക്കാനിറങ്ങിയ മധ്യവയസ്കന് ദാരുണാന്ത്യം
പച്ചക്കറി ലോറിയിലെ കയര്‍ ജീവനെടുത്തു; ചായ കുടിക്കാനിറങ്ങിയ മധ്യവയസ്കന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പച്ചക്കറി ലോറിയിലെ കയര്‍ കാലില്‍ കുരുങ്ങി ചായ കുടിക്കാനിറങ്ങിയ മധ്യവയസ്കന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഏറ്റുമാനൂര്‍ സംക്രാന്തി സ്വദേശിയായ മുരളി(50)യാണ് മരിച്ചത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയിലെ അലക്ഷ്യമായി തൂങ്ങിക്കിടന്ന കയറാണ് മുരളിയുടെ ജീവനെടുത്തത്. കയര്‍ കാലില്‍ കുരുങ്ങിയ മുരളിയെ ലോറി നൂറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. പൊലിസ് ലോറി കസ്റ്റഡിയെലെടുത്തിട്ടുണ്ട്.
രാവിലെ റേഡരികില്‍ കാലറ്റ നിലയില്‍ മൃതദേഹം കിടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. മൃതദേഹത്തില്‍ നിന്ന് വിട്ട് മാറിയ നിലയിലാണ് മുരളിയുടെ കാലുണ്ടായിരുന്നത്. ആദ്യം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ പൊലിസിനും വ്യക്തയുണ്ടായിരുന്നില്ല. പിന്നീടാണ് ലോറിയുടെ കയര്‍ കാലില്‍ കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് തിരിച്ചറിയുന്നത്. നൂറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചതിന് ശേഷം പോസ്റ്റില്‍ ഇടിച്ച് നില്ക്കുന്ന രീതിയിലാണ് മുരളിയുടെ മൃതദേഹം ഉണ്ടായിരുന്നത്. പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് ലോറി ജീവനക്കാരായ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."