തോന്നിയ പോലെ ആര്‍ക്കും കയറിവരാനുള്ള അനാഥാലയമല്ല ഇന്ത്യ; നടപടിയെടുത്തില്ലെങ്കില്‍ സീമയെ അതിര്‍ത്തിക്കപ്പുറത്തേക്ക് തള്ളും; കര്‍ണി സേന
തോന്നിയ പോലെ ആര്‍ക്കും കയറിവരാനുള്ള അനാഥാലയമല്ല ഇന്ത്യ; നടപടിയെടുത്തില്ലെങ്കില്‍ സീമയെ അതിര്‍ത്തിക്കപ്പുറത്തേക്ക് തള്ളും; കര്‍ണി സേന
ഉത്തര്‍ പ്രദേശ്: പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെ തേടി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണിയുയര്‍ത്തി കര്‍ണി സേന. സീമക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അവരെ അതിര്‍ക്കപ്പുറത്തേക്ക് തള്ളുമെന്ന് കര്‍ണിസേന നേതാവ് മുകേഷ് സിങ് റാവല്‍ പറഞ്ഞു.
സീമ അതിര്‍ത്തി കടന്ന രീതി സംശയം ജനിപ്പിക്കുന്നതാണെന്നും ആര്‍ക്കും തോന്നിയ പോലെ കയറി വരാന്‍ പറ്റുന്ന അനാഥാലയമല്ല ഇന്ത്യയെന്നും കര്‍ണിസേന തലവന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് സീമയെ ബോര്‍ഡറില്‍ വെച്ച് പരിശോധിക്കാതിരുന്നതെന്നും അവരുടെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചിപ്പുകള്‍ ഘടിപ്പിച്ചുണ്ടാകാമെന്നും മുകേഷ് സിങ് ആരോപിച്ചു.
'പാക്കിസ്ഥാനുമായി ഇന്ത്യക്ക് നല്ല ബന്ധമല്ല ഉള്ളത്. ആഗസ്റ്റ് 15 വരാനിരിക്കുന്ന സാഹചര്യത്തില്‍ സീമയുടെ വരവിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്ത് കൊണ്ടാണ് അതിര്‍ത്തിയില്‍ വെച്ച് അവരെ പരിശോധിക്കാതിരുന്നത്. ആര്‍ക്കും തോന്നിയ പോലെ കയറി വരാന്‍ പറ്റുന്ന അനാഥാലയമല്ല ഇന്ത്യ. അവര്‍ പാകിസ്ഥാന്‍ ഏജന്റായിരിക്കും. അല്ലെങ്കില്‍ തീവ്രവാദി. ഇക്കാര്യത്തില്‍ അന്വേഷണം വേണം.
യു.പി എ.ടി.എസ് അവരെ അറസ്റ്റ് ചെയ്ത നടപടിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. പക്ഷെ സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടി കര്‍ശനമായ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ അവരെ അതിര്‍ത്തിക്കപ്പുറത്തേക്ക് തള്ളും,- കര്‍ണിസേന തലവന്‍ പറഞ്ഞു.
നിലവില്‍ യു.പി പൊലിസും, എ.ടി.എസും ചേര്‍ന്ന് സീമയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. 2019ലാണ് സീമ പബ്ജി കളിക്കിടെ നോയിഡ സ്വദേശിയായ സച്ചിന്‍ മീണയുമായി അടുപ്പത്തിലാവുന്നത്. തുടര്‍ന്ന് നേപ്പാള്‍ വഴി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ഇവരെ സച്ചിന്‍ യു.പിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.അതിനിടെ സീമയുടെ സഹോദരനും അമ്മാവനും പാകിസ്ഥാന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥരാണെന്ന വാര്‍ത്തയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."