HOME
DETAILS
MAL
കാലിലെ ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ സൂചനയാണ്; ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ
backup
July 20 2023 | 14:07 PM
കാലിലെ ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ സൂചനയാണ്
കാലിലെ വേദന അസഹ്യമായി തുടരുന്നുണ്ടോ? കുഴമ്പോ മറ്റോ തേച്ച് വേദന ശമിപ്പിക്കാന്‍ വരട്ടെ ചിലപ്പോള്‍ അവ പ്രമേഹത്തിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. കാലില്‍ അസ്വാഭാവികമായി കാണുന്ന നിറം പോലും പ്രമേഹത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മിക്കവരും പ്രമേഹം വന്ന് കഴിഞ്ഞതിന് ശേഷം മാത്രമാണ് അറിയുന്നത്. എന്നാല്‍, ഇത് വരുന്നതിന് മുന്‍പേ തന്നെ നമ്മള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നതാണ്. ശരീരത്തില്‍ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നമ്മളുടെ പ്രമേഹ സാധ്യത കാണിച്ച് തരുന്നു.
പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ നോക്കാം
- കാലിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നത്. ബ്ലഡ് ഷുഗര്‍ വര്‍ധിച്ചാല്‍ മുറിവുകള്‍ ഉണങ്ങാന്‍ വൈകും. അതിനാല്‍ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസമുണ്ടാകുന്നത് പ്രമേഹത്തിന്റെ സൂചനയാകാം.
- പ്രമേഹം നാഡികള്‍ക്ക് തകരാറുണ്ടാക്കും. ഇക്കിളി, മരവിപ്പ്, വേദന എന്നിവയാണ് ലക്ഷണങ്ങള്‍. രോഗികള്‍ക്ക് അവരുടെ പാദങ്ങളില്‍ മുറിവുകളോ വ്രണങ്ങളോ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം, ഇത് അണുബാധകള്‍ക്കും അള്‍സറിനും ഇടയാക്കും.
- കാലുകള്‍ക്ക് ബലഹീനത അനുഭവപ്പെടല്‍. ഡയബറ്റിക് ഫൂട്ട് ഡിഫോര്മറ്റി എന്നും അറിയപ്പെടുന്ന ഈ അവസ്ഥ അസ്ഥികളുടെ ബലഹീനത, സന്ധികളുടെ ക്ഷതം എന്നിവ കാരണം പാദങ്ങളില്‍ ഒടിവുകള്‍ക്കും സ്ഥാനചലനങ്ങള്‍ക്കും കാരണമാകും.
- പാദത്തിലോ കണങ്കാലിലോ ചുവപ്പ്, നീര്‍വീക്കം, വൈകല്യങ്ങള്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
- ചര്‍മ്മത്തിന്റെ രൂപമാറ്റം,വരള്‍ച്ച, വിള്ളല്‍, ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ അണുബാധകള്‍ക്കുള്ള സാധ്യത എന്നിവ പോലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നത് പ്രമേഹത്തിന്റെ മുന്നറിയിപ്പാണ്.
സമയബന്ധിതമായ രോഗനിര്‍ണയവും ചികിത്സകൊണ്ടും പ്രമേഹത്തെ പരിധിവരെ നിയന്ത്രിച്ചുനിര്ത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."