വമ്പന്‍മാരെ കടത്തിവെട്ടി; മാര്‍ക്കറ്റില്‍ ബുക്കിങ് വാരിക്കൂട്ടി, ചെലവു കുറഞ്ഞ ഈ ഇലക്ട്രിക്ക് സ്‌കൂട്ടര്‍
ഇ.വി സ്‌കൂട്ടറുകളുടെ ശക്തമായ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. നിരവധി പേരുകേട്ട വാഹന നിര്‍മാതാക്കള്‍ അരങ്ങുവാരുന്ന ഈ മേഖലയില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകളും തങ്ങളുടേതായ മുഖമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ വലിയ വിലയാണ് ഉപഭോക്താക്കളെ പലപ്പോഴും ഇ.വികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. പരമാവധി ഒന്നരലക്ഷം രൂപയോളമാണ് ഇത്തരം ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വില വരുന്നത്.
എന്നാലിപ്പോള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ മികച്ച റേഞ്ച് ലഭിക്കുന്ന ഇന്ത്യന്‍ ഇ.വി നിര്‍മ്മാതാക്കളായ ഇ-സ്പ്രിന്റോയുടെ പുതിയ പതിപ്പായ അമേരി ഇ.വിയുടെ പ്രീ ബുക്കിങ് ആയിരം പിന്നിട്ടിരിക്കുകയാണ്.
ബുക്കിങ് ആരംഭിച്ച് വെറും രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇത്രത്തോളം വലിയ ബുക്കിങ് വാഹനത്തിന് ലഭിക്കുന്നത്.കമ്പനി പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് വാഹനത്തിനായി കൂടുതല്‍ ബുക്കിങ് ലഭിച്ചിട്ടുളളത്.ബുക്കിങ് ചെയ്ത ശേഷം ഏകദേശം ഒരു മാസത്തെ വെയിറ്റിംഗ് പീരീഡാണ് ഇ-സ്പ്രിന്റോ ലഭിക്കാനായി എടുക്കുന്നത്. ഒറ്റചാര്‍ജില്‍ 140 കി.മീ വരെയാണ് വാഹനത്തിന് റേഞ്ച് ലഭിക്കുന്നത്. കാണാന്‍ വളരെ സ്‌റ്റൈലിഷായ ഡിസൈനില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ സ്‌കൂട്ടര്‍, മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. വൈറ്റ്,ബ്ലാക്ക്,യെല്ലോ എന്നിവയാണ് പ്രസ്തുത കളര്‍ വേരിയന്റുകള്‍.
ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേ, ആന്റിതെഫ്റ്റ് അലാറം, റിമോട്ട് കണ്‍ട്രോള്‍ ലോക്ക്, ഒരു മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റ്, ഫൈന്‍ഡ് മൈ വെഹിക്കിള്‍ ആപ്പ് തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തില്‍ കമ്പനി കോര്‍ത്തിണക്കയിട്ടുണ്ട്. ക്ലാസിക്ക് ലുക്കില്‍ വരുന്ന ഇസ്‌കൂട്ടറിന് ഇക്കോ/ സിറ്റി, പവര്‍, റിവേഴ്‌സ് എന്നീ റൈഡിംഗ് മോഡുകളുമുണ്ട്.98 കിലോഗ്രാം ഭാരം മാത്രമുള്ള മോഡലിന് 2500വാട്ട് BLDC ഹബ് മോട്ടോറാണ് കരുത്ത് പകരുന്നത്.
മണിക്കൂറില്‍ 040 കിലോമീറ്റര്‍ വേഗത വെറും 6 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കുന്ന അമേരി ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 65 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാവും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളോടെയാണ് ഇസ്‌കൂട്ടര്‍ വരുന്നത്. അതേസമയം 200 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നമ്മുടെ റോഡുകള്‍ക്ക് അനുയോജ്യമാണ്.
Content Highlights:e sprinto amery electric scooter get 1000 bookings
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."