പത്ത് ലക്ഷം പോലും വിലയില്ല; അത്ഭുതങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ടൊയോട്ടയുടെഈ കാര്‍
ടൊയോട്ടയും സുസുക്കിയും ഇന്ത്യന്‍ മാര്‍ക്കറ്റിലെ അതികായന്‍മാരായ വാഹന നിര്‍മ്മാതാക്കളാണ്. ഇരു കമ്പനികളും കൈകോര്‍ത്തു കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് മൂന്നോളം വാഹനങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് മോഡലുകള്‍ക്കും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ താരതമ്യേന തരക്കേടില്ലാത്ത രീതിയില്‍ തന്നെ വരവേല്‍പ്പ് ലഭിച്ചു. എന്നാല്‍ ഈ മൂന്ന് മോഡലുകള്‍ക്ക് പിന്നാലെ രണ്ട് വാഹന മോഡലുകളെ കൂടി ടൊയോട്ടയും സുസുക്കിയും ചേര്‍ന്ന് വിപണിയിലേക്ക് എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്.
മാരുതിയുടെ തന്നെ ഏറ്റവും വില്‍പന കൈവരിച്ച വാഹനമോഡലുകളില്‍ ഒന്നായ എര്‍ട്ടിഗയെ ടൊയോട്ട റീ ബ്രാന്‍ഡ് ചെയ്ത് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റൂമിയോണ്‍ എന്നാണ് അടുത്ത മാസം പുറത്തിറക്കാന്‍ ഒരുങ്ങുന്ന ഈ മോഡലിന് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 9 ലക്ഷത്തിനടുത്ത് മാത്രമെ വാഹനത്തിന് വില വരുന്നുളളൂ എന്നാണ് പുറത്ത് വന്നിട്ടുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ വലിയ രീതിയിലുളള ഒരു തളളിക്കയറ്റം വാഹനം വാങ്ങാനായി ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
03 bhp പവറും 138 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും റൂമിയോണിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും ഉണ്ടായേക്കുക. ദക്ഷിണാഫ്രിക്കയില്‍ ടൊയോട്ട റൂമിയോണില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്. എര്‍ട്ടിഗയെ പോലെ റൂമിയോണിലും ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റ് വാഗ്ദാനം ചെയ്‌തേക്കും.
Content Highlights:toyota rumion details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."