മുഹ്സിന് എം.എല്‍.എ സി.പി.ഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവെച്ചു; നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചെന്ന് കത്തില്‍
മുഹ്സിന് എം.എല്‍.എ സി.പി.ഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവെച്ചു; നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചെന്ന് കത്തില്‍
പാലക്കാട്: പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന് സി.പി.ഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് രാജി. അതേസമയം, ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പാര്‍ട്ടിക്ക് നല്കിയ കത്തില്‍ പറയുന്നത്. മുന്‍ ജില്ല പഞ്ചായത്തംഗം ഉള്‍പ്പെടെ ആറുപേരും രാജിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ജില്ല എക്സിക്യൂട്ടീവ് രാജി ചര്‍ച്ച ചെയ്യും. മുഹ്സിനെതിരെ കൂടുതല്‍ നടപടിക്കും സാധ്യതയുണ്ട്.
വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ നേരത്തെ ജില്ല എക്സിക്യൂട്ടീവില്‍നിന്ന് ജില്ല കൗണ്‍സിലിലേക്ക് തരം താഴ്ത്തിയിരുന്നു. ഇതില്‍ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. ജില്ല കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയില്‍നിന്ന് രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകരും നേരത്തെ കൂട്ടരാജി സമര്‍പ്പിച്ചിരുന്നു.
ജില്ല സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിന് എം.എല്‍.എയെ ജില്ലാ കൗണ്‍സിലിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന് എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്. കാനം പക്ഷക്കാരനായ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതാണ് എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ നടപടിക്ക് കാരണമെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനം രാജേന്ദ്രന് വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."