'മാപ്പുമില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞതെല്ലാം ശരി; മിത്തിനെ മിത്തായി കണ്ടാല്‍ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പറഞ്ഞത് തിരുത്തിപ്പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയമായി ചില കാര്യങ്ങള്‍ പറഞ്ഞാല്‍ സി.പി.എമ്മിനെ കോണ്‍ഗ്രസും ബി.ജെ.പിയും കടന്നാക്രമിക്കുകയാണ്. ചില സാമുദായിക സംഘടനകളും അത് ഏറ്റുപിടിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സ്പീക്കര്‍ക്ക് ശാസ്ത്രം പറയാന്‍ പാടില്ലേ എന്ന എം.വി ഗോവിന്ദന്‍ ചോദിച്ചു. ഷംസീറിന്റെ പേര് തന്നെയാണ് പ്രശ്‌നമെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിനെ കടന്നാക്രമിച്ചാല്‍ പാര്‍ട്ടി പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
ശാസ്ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാല്‍ വകവെച്ചു കൊടുക്കാനാവില്ല. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണം. തെറ്റായ പ്രവണതകളെ പൊറുപ്പിക്കാനാവില്ല. ആരുടെ നേലും കുതിര കയറാം എന്ന ധാരണ വേണ്ട. ഷംസീറിനെതിരെ ആദ്യം രംഗത്തുവന്നത് കെ. സുരേന്ദ്രനാണ്. പിന്നാലെ കോണ്‍ഗ്രസും സമാന നിലപാടെടുത്തു. സ്വര്‍ണക്കള്ളക്കടത്ത് കേസിലും കേരളം ഇത് കണ്ടതാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
‘പ്രസ്താവന വര്‍ഗീയവാദികള്‍ക്ക് ആയുധം നല്‍കുന്നത്, സ്പീക്കര്‍ തിരുത്തുന്നതാണ് നല്ലത്’- വി.ഡി സതീശന്‍
ഗണപതി ക്ഷേത്രത്തില്‍ പോയി വഴിപാട് കഴിക്കുന്നതിന് സി.പി.എം എതിര്‍ക്കുന്നില്ല. വഴിപാട് നടത്തുന്നത് നല്ലതാണ്. പക്ഷേ രാഷ്ട്രീയ ആയുധമായി അത് മാറുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് 2014ല്‍ മോദി തന്നെ പറഞ്ഞിട്ടുണ്ട്. ഷംസീറിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ ജാഗ്രത വേണം-ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
സി.പി.എം വിശ്വാസികള്‍ക്കെതിരല്ല. വിശ്വാസികള്‍ക്ക് എതിരായ പ്രസ്ഥാനമാണ് സി.പി.എം എന്ന് മുമ്പും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഇവിടെ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദമാണ് സി.പി.എം ദാര്‍ശനികമായി ഉയര്‍ത്തിപ്പിടിക്കുന്നത്. കൃത്യതയാര്‍ന്ന സമീപനം വിശ്വാസികളെ സംബന്ധിച്ച് സി.പി.എമ്മിന് ഉണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."