വേനൽ ചൂടിൽ എ.സി. ബില്ല് ലാഭിക്കാനുള്ള ഏഴ് വഴികൾ അറിയാം
വേനൽ ചൂടിൽ എ.സി. ബില്ല് ലാഭിക്കാനുള്ള ഏഴ് വഴികൾ അറിയാം
ദുബൈ: വേനൽക്കാലം ഗൾഫ് നാടുകൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലും ചൂട് അതികഠിനമാണ്. എ.സി ഇല്ലാതെ ചൂട് കാലത്ത് ജീവിക്കുക എന്നത് അപ്രാപ്യമായ കാര്യമാണ്. 24 x 7 എന്ന കണക്കിലാണ് എ.സി ഓടിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഈ സമയത്ത് ഇലക്ട്രിക് ബില്ലുകളും കുതിച്ചുയരും
എയർകണ്ടീഷണർ മിക്ക സമയത്തും പ്രവർത്തനക്ഷമമായതിനാൽ പ്രതിമാസ ബിൽ വേനൽക്കാലത്ത് 50-70 ശതമാനം വരെ കൂടും. എന്നാൽ ഉപഭോക്താക്കൾക്ക് ചെലവ് കുറയ്ക്കാനും മാന്യമായ തുക ലാഭിക്കാനും ചില പൊടിക്കൈകൾ എടുക്കാവുന്നതാണ്.
എമിറേറ്റ്‌സ് സെൻട്രൽ കൂളിംഗ് സിസ്റ്റംസ് കോർപ്പറേഷൻ (എംപവർ), ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ), ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) തുടങ്ങിയ പ്രാദേശിക യൂട്ടിലിറ്റി സേവന ദാതാക്കൾ ബില്ലുകൾ കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട 7 വഴികൾ ഇതാ…
- എസി തെർമോസ്റ്റാറ്റ് 24 ഡിഗ്രി സെൽഷ്യസിലും ഓട്ടോ മോഡിലും സജ്ജീകരിക്കുക. സെറ്റ് പോയിന്റ് താപനിലയിലെ ഓരോ ഡിഗ്രി വർധനയും എസി ഉപഭോഗത്തിൽ 5 ശതമാനം വരെ ലാഭിക്കുമെന്നതിനാൽ അത് പതിവായി നിരീക്ഷിക്കുക.
- എയർകണ്ടീഷണർ ഫിൽട്ടർ വൃത്തിയായി സൂക്ഷിക്കുക. ഇത് തണുത്ത വായു കൃത്യമായി പുറംതള്ളാൻ സഹായിക്കും.
- ഗ്ലാസുകളിലൂടെയും ജനലിലൂടെയും ഉള്ളിലേക്ക് ചൂട് പ്രവേശിക്കുന്നത് തടയാൻ വിൻഡോ കർട്ടനുകൾ അടയ്ക്കുക.
- ചൂടുള്ള വായു മുറിയിലേക്കും വീട്ടിലേക്കും കടക്കാതിരിക്കാൻ ജനലുകളിലും വാതിലുകളിലുമുള്ള വിള്ളലുകൾ അടയ്ക്കുക.
- ടിന്റ് ഗ്ലാസ് വാതിലുകളും ജനലുകളും തണുത്ത മുറിയിലെ താപനില നിലനിർത്താൻ സഹായിക്കുന്നു.
- വീടിന്റെ അറ്റകുറ്റപ്പണികൾ പതിവായി നടത്തുക
- അടുക്കള പോലുള്ള വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ചൂട് കുറയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."