കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമില്‍ ഡിപ്ലോമ; ഓണ്‍ലൈനായി അപേക്ഷിക്കാം
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമില്‍ ഡിപ്ലോമ; ഓണ്‍ലൈനായി അപേക്ഷിക്കാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് യോഗ്യത പത്താം ക്ലാസ് പാസ്സ് ആണ്. സാമൂഹിക പ്രവര്‍ത്തനത്തെ തൊഴിലെന്ന രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികള്‍ എന്നിവര്‍ക്കുകൂടി സഹായകമായ രീതിയില്‍ അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.
apps.rcc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. വിശദവിവരങ്ങള്‍ wwws.rccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10. ഫോണ്‍: 949.576.6330
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."