ഹജ്ജ്,ഉംറ തീര്‍ത്ഥാടകര്‍ക്ക് അതിവേഗ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴുളള നിര്‍ദേശങ്ങളുമായി സഊദി
ജിദ്ദ: മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ ഹറമൈന്‍ അതിവേഗ ട്രെയിനില്‍ കയറുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം.യാത്രക്കാരുടെ സൗകര്യാര്‍ത്ഥവും തിരക്ക് കുറക്കുന്നതിന്റെ ഭാഗവുമായിട്ടാണ് അധികൃതര്‍ പ്രസ്തുത നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.മക്കയിലേക്കും മദീനയിലേക്കും പോകുന്ന യാത്രക്കാര്‍ നിശ്ചിത സമയത്തിന് മുന്നേ തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ ഹാജരാകണമെന്നും, ട്രെയിനില്‍ പ്രവേശിക്കുന്നതിന് മുന്നേ തന്നെ ടിക്കറ്റ് ഹാജരാക്കണമെന്നും കൂടാതെ ശുചിത്വം പാലിക്കണമെന്നും മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടിക്കറ്റില്‍ അടയാളപ്പെടുത്തിയ സീറ്റില്‍ അല്ലാതെ മറ്റൊരിടത്തും ഇരിക്കരുതെന്നാണ് മന്ത്രാലയത്തിന്റെ മറ്റൊരു അറിയിപ്പ്. ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അതേപടി പാലിക്കാനും തീര്‍ത്ഥാടകര്‍ക്കായി പുറത്തിറക്കിയിട്ടുളള നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഹജ്ജ് വേളയില്‍ ഏഴര ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഉപയോഗിച്ച ഈ റെയില്‍ സംവിധാനം തീര്‍ത്ഥാടക കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി സഊദി റെയില്‍വെ കമ്പനി അറിയിച്ചു.
Content Highlights:haramain high speed train guidelines for pilgrims
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."