കോഴിയിറച്ചി സൗജന്യമായി നല്‍കിയില്ല; ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം; വീഡിയോ
കോഴിയിറച്ചി സൗജന്യമായി നല്‍കിയില്ല; ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം; വീഡിയോ
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ സൗജന്യമായി കോഴിയിറച്ചി നല്‍കാന്‍ വിസമ്മതിച്ച ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. ബൈക്കില്‍ കോഴിയിറച്ചി വിറ്റ് ഉപജീവനം നടത്തുന്ന സുജന്‍ അഹിര്‍വാള്‍ എന്ന യുവാവിനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ചെരുപ്പ് ഉപയോഗിച്ച് മുഖത്തും തലയിലും അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലളിത് പൂരില്‍ നടുറോഡില്‍ വെച്ചായിരുന്നു ആക്രമണം.
കച്ചവടത്തിനിടെ യുവാവിനെ തടഞ്ഞു നിര്‍ത്തിയ സംഘം സൗജന്യമായി കോഴിയിറച്ചി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം നല്‍കിയാല്‍ മാത്രമേ ഇറച്ചി നല്‍കൂ എന്ന് യുവാവ് പറഞ്ഞതോടെ പ്രകോപിതരായ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരില്‍ ചിലര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. അതിനിടെ അക്രമി സംഘം മദ്യ ലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ललितपुर में फ्री में मुर्गा नही देने पर जमकर जूतों चप्पल से पीटा, मुर्गा बेचकर परिवार का पालन पोषण करता है पीड़ित
— Lokesh Rai (@lokeshRlive) August 12, 2023
#Lalitpur pic.twitter.com/ItNnTWSsLm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."