സുപ്രഭാതം വാർഷിക കാംപയിൻ: മക്കയിൽ ഉജ്ജ്വല തുടക്കം
മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ സുപ്രഭാതം ദിനപത്രത്തിൻ്റ പത്താം വാർഷിക കാംപയിന് തുടക്കം കുറിച്ചു. മുസ്‌ലിം ഉമ്മത്തിൻ്റെ ജിഹ്വയാണ് സുപ്രഭാതം ദിനപത്രമെന്നും പ്രവാസികളായ എല്ലാവരും അവരവരുടെ വീടുകളിൽ സുപ്രഭാതം വരുത്തണമെന്നും സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാംപയിൻ വിജയിപ്പിക്കണാമെന്നും കോഴിക്കോട് ഖാസി സയ്യിദ് ജമലുലൈലി തങ്ങൾ കാമ്പയിൻ ഉൽഘാടന ഭാഷണത്തിൽ പറഞ്ഞു.
എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ട്രഷറർ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി മുഖ്യപ്രഭാഷണം നടത്തി. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി.
ഒ എം എസ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ദുബൈ എസ് കെ എസ് എസ് എഫ് പ്രസിഡൻ്റ് സയ്യിദ് ശുഹൈബ് തങ്ങൾ, ദുബൈ സുന്നി സെൻ്റർ ഉംറ ചീഫ് അമീർ സയ്യിദ് ഷഹീൻ തങ്ങൾ, സയ്യിദ് സിദ്ധിഖ് തങ്ങൾ പാണക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
എസ് ഐ സി മക്ക സെൻട്രൽ ചെയർമാൻ കുഞ്ഞിമോൻ കാക്കിയ, ഒഐസിസി പ്രസിഡൻ്റ് ഷാനിയാസ് കുന്നികോട്, എംസി നാസർ , മുസ്തഫ മലയിൽ, കെഎംസിസി ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, വിഖായ നാഷണൽ ചെയർമാൻ ഫരീദ് ഐകരപ്പടി, ഇസ്സുദ്ദീൻ ആലുങ്കൽ, ജാസിം കാടാമ്പുഴ, സക്കീർ കൊഴിച്ചന, ഫൈറൂസ് ഫൈസി, ഉസ്മാൻ ലത്തീഫി തുടങ്ങിയവർ സംബന്ധിച്ചു.
എസ് ഐ സി നാഷണൽ സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ സ്വാഗതവും മക്ക സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."