'ഒരു പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നതെന്തിന്?' ; മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍
'ഒരു പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നതെന്തിന്?' ; മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍
കോട്ടയം: മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാനായി ഒരു പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയം, രാഷ്ട്രീയം പറഞ്ഞ് തീര്‍ക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കണ്‍സള്‍ട്ടന്‍സി നടത്തുന്നതില്‍ എന്താണ് തെറ്റ്? എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ തകര്‍ന്നുപോയ എത്രയോ സ്ഥാപനങ്ങള്‍ കണ്‍സള്‍ട്ടന്‍സിയിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. സേവനത്തിന്റെ പ്രതിഫലം എല്ലാ നികുതിയും അടച്ച് അക്കൗണ്ട് വഴിയാണ് നല്‍കിയത്. 2017 ലെ സംഭവം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ദുരുദ്ദേശപരമാണ്, സര്‍ക്കാരിനെ ആക്രമിക്കാന്‍ എന്തിനാണ് പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നത്. വ്യക്തിഹത്യയാണ് ലക്ഷ്യം. അതിന് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കരുത്. വ്യക്തിഹത്യനടത്തി ഇടതുപ്രസ്ഥാനത്തെ തകര്‍ത്തിട്ട് എന്ത് നേട്ടമാണെന്നും ഇ.പി ചോദിച്ചു.
വീണ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ ലഭിച്ചെന്നായിരുന്നു ആരോപണം. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി പണം നല്‍കിയെന്ന ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്‍ വീണയ്ക്കും, അവരുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും പണം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്പനിയായ എക്‌സാലോജിക്കിന് 1.17 കോടി രൂപയും ചേര്‍ത്ത് മൊത്തം 1.72 കോടി രൂപ നല്‍കിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."