ഒരു നിമിഷം കൊണ്ട് നിലം പൊത്തുന്ന ബഹുനില കെട്ടിടങ്ങള്‍, അതി ഭീകരം കുളുവില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഒരു നിമിഷം കൊണ്ട് നിലം പൊത്തുന്ന ബഹുനില കെട്ടിടങ്ങള്‍, അതി ഭീകരം കുളുവില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഒരു നിമിഷത്തില്‍ ബഹുനില കെട്ടിടങ്ങള്‍ തകരുന്നതിന്റെ അതിഭീകര ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുളുവില്‍ അന്നിയില്‍ നിന്നാണ് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മണ്ണിനടിയില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.
Disturbing visuals emerge from Anni, Kullu, depicting a massive commercial building collapsing amidst a devastating landslide.
— Sukhvinder Singh Sukhu (@SukhuSukhvinder) August 24, 2023
It's noteworthy that the administration had identified the risk and successfully evacuated the building two days prior. pic.twitter.com/cGAf0pPtGd
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്പെടുത്താനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളെ വിന്യസിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. അപകടം മുന്നില്‍കണ്ട് ആളുകളെ ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്!വീന്ദര്‍ സിങ് സുകു പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കുളുമണാലി ഹൈവേയില്‍ കനത്ത മഴയെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ തകരാറിലായി. കുളുവിനേയും മാണ്ഡിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നു. ഇതുവഴിയുള്ള ഗാതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."