ഉംറ കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ കുടുംബത്തിന്റെ കാർ ഇടിച്ച് കത്തി; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം
ഉംറ കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ കുടുംബത്തിന്റെ കാർ ഇടിച്ച് കത്തി; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം
റിയാദ്: സഊദി അറേബ്യയിലെ റിയാദിന് സമീപമുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള പ്രവാസി ഇന്ത്യൻ കുടുംബത്തിലെ നാല് പേർ മരിച്ചു. അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുവൈത്തിൽ ജോലി ചെയ്യുന്ന കുടുംബം ഉംറ ചെയ്ത് മദീനയിൽ നിന്ന് മടങ്ങവെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചത്. റിയാദിൽ നിന്ന് 120 കിലോമീറ്റർ അകലെ ഹഫ്‌ന-തുവാഖ് റോഡിൽ വെച്ചായിരുന്നു അപകടം.
കുവൈത്തിൽ ജോലി ചെയ്തിരുന്ന ആന്ധ്രാ അന്നമയ്യ ജില്ലയിലെ മദനപ്പള്ളി സ്വദേശി ദണ്ഡു ഘൗസ് ബാഷ (35), ഭാര്യ തബാറക് സർവാർ (31), രണ്ട് മക്കളായ ഇഹാൻ (4), ദമീൽ (2) എന്നിവരാണ് മരിച്ചത്.
മദീന സന്ദർശിച്ച ശേഷം കുടുംബം കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. ഉംറ നിർവഹിച്ച് മദീന സന്ദർശിച്ച ശേഷം കുടുംബം കുവൈത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. മൃതദേഹങ്ങൾ റുമ ജനറൽ ആശുപത്രിയിലേക്ക് മാറ്റി, നിയമ നടപടികൾ പൂർത്തിയായിര് വരികയാണ്.
അതേസമയം, ദുരന്തവിവരമറിഞ്ഞതിന് പിന്നാലെ ഘൗസ് ബാഷയുടെ മാതാപിതാക്കളെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."