HOME
DETAILS
MAL
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു
backup
July 19 2022 | 17:07 PM
കൊല്ലം: നീറ്റ് പരീക്ഷ എഴുതാന്‍ ആയൂരിലെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജന്‍സിയിലെ മൂന്നു പേരെയുമാണ് അറസ്റ്റുചെയ്തത്.
നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അഞ്ചു പരാതികളാണ് ഇതുവരെ ലഭിച്ചത്. അന്വേഷണസംഘം ഇന്നു കോളജില്‍ എത്തി ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."