ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് മൂന്നു പേര്‍
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മൂന്നുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രധാനമന്ത്രിയും ഇടക്കാല പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെ, ഭരണകക്ഷിയായ എസ്.എല്‍.പി.പി വിമതന്‍ ഡള്ളസ് അലഹപെരുമ, ജനത വിമുക്തി പെരമുന നേതാവ് (ജെ.വി.പി) അനുര കുമാര ദിസനായകെ എന്നിവരാണ് മത്സര രംഗത്തുള്ളത്.
ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പിന്മാറി. തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രേമദാസയുടെ പിന്മാറ്റം. പ്രേമദാസയുടെ എസ്.ജെ.ബി പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 50 അംഗങ്ങളാണുള്ളത്.
റനില്‍ വിക്രമസിംഗെയും ഡള്ളസ് അലഹപെരുമയും തമ്മിലാണ് കടുത്ത മത്സരം. 225 അംഗ പാര്‍ലമെന്റില്‍ ഭരണകക്ഷിയായ എസ്.എല്‍.പി.പിക്കാണ് ഭൂരിപക്ഷം. പാര്‍ട്ടിക്ക് നൂറോളം അംഗങ്ങളുണ്ട്. അലഹപെരുമയെ പ്രസിഡന്റായും പ്രേമദാസയെ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി എം.പിമാര്‍ തയാറാണെന്ന് എസ്.എല്‍.പി.പി ചെയര്‍മാന്‍ പെയിരിസ് പറഞ്ഞു. 44 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റിനെ പാര്‍ലമെന്റ് തെരഞ്ഞെടുക്കുന്നത്. പുതിയ പ്രസിഡന്റിന് 2024 നവംബര്‍വരെ കാലാവധിയുണ്ടാകും. വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് അദ്ദേഹം മാത്രമാണ് പാര്‍ലമെന്റിലെ അംഗമായുള്ളത്.
ഗോടബയ രാജപക്‌സ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. സിംഗപ്പൂരില്‍നിന്ന് ഇമെയിലിലാണ് ഗോടബയ രാജിക്കത്ത് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് അയച്ചു കൊടുത്തത്. ഇതേ തുടര്‍ന്നാണ് ആക്ടിങ് പ്രസിഡന്റായ റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റനില്‍ വിക്രമസിംഗെ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."