മുഹമ്മദ് സുബൈർ മോചിതനായി
ന്യൂഡൽഹി • യു.പി പൊലിസെടുത്ത ആറു കേസിലും സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. ഇന്നലെ വൈകിട്ട് ആറു മണിക്ക് മുമ്പ് സുബൈറിനെ മോചിപ്പിക്കണമെന്ന് തിഹാർ ജയിൽ അധികൃതർക്ക് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു.
സുബൈർ ട്വീറ്റ് ചെയ്യരുതെന്ന് ജാമ്യവ്യവസ്ഥ വയ്ക്കണമെന്ന യു.പി പൊലിസ് ആവശ്യം കോടതി തള്ളി. ഒരു മാധ്യമപ്രവർത്തകനോട് എഴുതരുതെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും വക്കീലിനോട് വാദിക്കരുതെന്ന് പറയുന്നത് പോലെയല്ലേയെന്നും കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. ആരെങ്കിലും സംസാരിക്കരുതെന്ന് ഉത്തരവിടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
എല്ലാ എഫ്.ഐ.ആറുകളും ഒന്നാക്കി ഡൽഹിയിലേക്ക് മാറ്റണമെന്നും എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈറിന് ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. യു.പി പൊലിസിൻ്റെ പ്രത്യേക അന്വേഷണ സംഘം കോടതി പിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."