ഇ.ഡിക്കെതിരായ പ്രതിഷേധം; അശോക് ഗെഹ്‌ലോട്ടുള്‍പെടെ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി പൊലിസ്
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രതിഷേധിച്ച അശോക് ഗെഹ്‌ലോട്ട്, സചിന്‍ പൈലറ്റ് തുടങ്ങി. നേതാക്കള്‍ ഉള്‍പെടെയുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെ്. ജനാധിപത്യപരമായി പ്രതിഷേധിക്കുക എന്നത് ഞങ്ങലുടെ അവകാശമാണ്. എന്നാല്‍ ഇവിടെ അടിച്ചമര്‍ത്തപ്പെടുകയാണ്- സചിന്‍ പൈലറ്റ് പ്രതികരിച്ചു. ധര്‍ണയെ തടയുന്നത്. രാജ്യത്ത് ആദ്യത്തെ സംഭവമാണെന്ന് അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.
Delhi | Senior Congress leader Ashok Gehlot and others detained. "It is happening for the first time in the country that they are stopping dharna demonstration...," he says pic.twitter.com/Uu4PEpXUbc
— ANI (@ANI) July 21, 2022
Congress leader Sachin Pilot detained for protesting over ED probe against Sonia Gandhi. "There is misuse of agencies in the country... it's our right to protest in a democracy, but it is also being crushed upon...," he says pic.twitter.com/JQuqfUB3p4
— ANI (@ANI) July 21, 2022
അതിനിടെ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിനെത്തിയത്. വനിതാ ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് റൗണ്ടായിട്ടാണ് ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സോണിയാ ഗാന്ധിക്കൊപ്പമെത്തിയ എം.പിമാരുള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് തടഞ്ഞു. ഇവരെ ഇഡി ഓഫിസിനുള്ളിലേക്ക് കടത്തി വിട്ടില്ല.
ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."