HOME
DETAILS
MAL
ഗോവയില്‍ വെച്ച് പരിചയപ്പെട്ടു, വിവാഹവാഗ്ദാനം നല്കി ആറ് ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് പിടിയില്‍
backup
July 24 2022 | 09:07 AM
ബംഗളുരു: വിവാഹവാഗ്ദാനം നല്കിയ യുവതിയില്‍ നിന്ന് ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്തുവിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലിസ് പിടികൂടിയത്. ഇയാള്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
പാലക്കാട് കൊടുമ്പ് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയെ ഗോവയില്‍വെച്ച് പരിചയപ്പെട്ട പ്രതി, സമൂഹമാധ്യമംവഴി സൗഹൃദം തുടര്‍ന്നു. പിന്നീട് വിവാഹംകഴിക്കാമെന്ന് പറഞ്ഞ് 2020 ഡിസംബര്‍ മുതല്‍ 2022 മേയ് വരെയുള്ള കാലയളവില്‍ ആറുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൗത്ത് ഇന്‍സ്പക്ടര്‍ ടി.ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."