വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുല്‍; അറസ്റ്റ് ചെയ്യാന്‍ പൊലിസ്
ന്യൂഡല്‍ഹി: സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇഡി നടപടിക്കെതിരേയും വിലക്കയറ്റം ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത കേന്ദ്രത്തിനെതിരേയും കോണ്‍ഗ്രസ് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മ എം.പിമാരുടെ മാര്‍ച്ച് വിജയ് ചൗക്കില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുക്കാന്‍ കഴിയാത്ത വിധം രാഹുല്‍ ഗാന്ധിക്ക് ചുറ്റും വലയം സൃഷ്ടിച്ചിരിക്കുകയാണ് പൊലിസ്. രാഹുലിനെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലിസിന്റെ ശ്രമം.
Delhi | Congress leader Rahul Gandhi sits in protest at Vijay Chowk. Several MPs of the party have been detained by the Police following their protest march from Parliament to Vijay Chowk. pic.twitter.com/FNYgxCZRej
— ANI (@ANI) July 26, 2022
എ.ഐ.സിസി ആസ്ഥാനത്തും സംഘര്‍ഷമുണ്ടായി. രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇവിടെ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
#WATCH | Delhi: Congress party workers protest outside the AICC headquarters against the questioning of the party's interim President Sonia Gandhi by the ED pic.twitter.com/YmFfYdJfq7
— ANI (@ANI) July 26, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."