HOME
DETAILS

ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു;ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ എസ്.എസ്.എഫ്

  
backup
July 27 2022 | 06:07 AM

ssf-against-pinarayi-vijayan

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ്. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ ഇടത് പക്ഷ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഒരു ഭാഗത്ത് അനീതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ശബ്ദിക്കുകയും മറുഭാഗത്ത് അത്തരം അധാര്‍മികതകളെ സഹായിക്കുകയും ചെയ്യുന്ന തരം താണ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് ഇടത് പക്ഷവും വീഴുന്നുവെന്നതിന്റെ ദൃഷ്ടാന്തമാകുകയാണ് ഇത്തരം നടപടികളെന്നും എസ്.എസ്.എഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായി നിയമനം നല്‍കിയ നടപടി അത്യന്തം അപലപനീയവും, നീതിയെ വെല്ലുവിളിക്കുന്നതുമാണ്.
ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ ഇടത് പക്ഷ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഒരു ഭാഗത്ത് അനീതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ശബ്ദിക്കുകയും മറുഭാഗത്ത് അത്തരം അധാര്‍മികതകളെ സഹായിക്കുകയും ചെയ്യുന്ന തരം താണ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് ഇടത് പക്ഷവും വീഴുന്നുവെന്നതിന്റെ ദൃഷ്ടാന്തമാകുകയാണ് ഇത്തരം നടപടികള്‍.
കളങ്കിതനായ വ്യക്തിയെ കോടതി വിധി വരുന്നത് വരെയെങ്കിലും നിര്‍ണായക പദവികളില്‍ നിന്ന് അകറ്റി നിര്‍ത്തി മാന്യത കാണിക്കേണ്ട സര്‍ക്കാര്‍ കുറ്റാരോപിതനെ പ്രധാന തസ്തികയില്‍ പ്രതിഷ്ഠിച്ച് ബ്യൂറോക്രാറ്റുകളെ സുഖിപ്പിക്കുകയാണ് ചെയ്യുന്നത്.
സാധാരണക്കാര്‍ക്കൊപ്പമല്ല സ്വാധീനമുള്ളവരുടെ കൂടെയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്.
ഒരു കൊലക്കേസ് പ്രതിക്ക് ആദരവ് നല്‍കുന്ന നടപടിയിലൂടെ കേരള ജനതയുടെ പ്രബുദ്ധതയെയാണ് സര്‍ക്കാര്‍ പരിഹസിക്കുന്നത്.
തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന സര്‍ക്കാര്‍ അവിവേകത്തിന് തിരുത്തലുകള്‍ സംഭവിച്ചില്ലെങ്കില്‍ ജനാധിപത്യ കേരളത്തിന്റെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും.
വലിയ വില നല്‍കേണ്ടിവരും.
ഇടതുപക്ഷത്തിന് ഹൃദയമുണ്ടെങ്കില്‍ കെ എം ബഷീര്‍ കേസിലെ പ്രതിയെ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം.
മുട്ടാ പോക്ക് ന്യായം പറഞ്ഞ് മുഖ്യ മന്ത്രി ജനങ്ങളെ അപഹസിക്കരുത്.
ഈ നീതി നിഷേധത്തിനെതിരെ സമൂഹമൊന്നടങ്കം പ്രതി കരിക്കുകയാണ്.
കേരള മുസ് ലിം ജമാഅത്ത് ജൂലൈ 30 ന് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാര്‍ച്ച് പ്രതിഷേധത്തീയായി മാറും. എല്ലാ പ്രവര്‍ത്തകരും, നീതി പുലരണമെന്നാഗ്രഹിക്കുന്നവരും പങ്കെടുക്കണം പിന്തുണക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a minute ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  19 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago