സ്മൃതി ഇറാനിക്കെതിരായ പോസ്റ്റ് പിന്‍വലിക്കണം; കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി
ന്യുഡല്‍ഹി: സ്മൃതി ഇറാനിക്കെതിരായ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി. സ്മൃതിയുടെ മകള്‍ക്ക് ഗോവയിലെ റെസ്റ്റോറന്റ് ബന്ധം ആരോപിച്ചിട്ട പോസ്റ്റുകളാണ് കോണ്‍ഗ്രസ് നേതാക്കളോട് പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടത്.
കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവന് ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് കോടതിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാക്കളോട് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫേസ്ബുക്കും അത് കളയണമെന്നും കോടതി നിര്‍ദേശിച്ചു. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനിയുടെ ഹരജി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്കര്‍ണയുടെ ഉത്തരവ്.കോടതിയുടെ നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."