HOME
DETAILS

നിങ്ങള്‍ സവര്‍ക്കറെയും കമ്യൂണിസ്റ്റാക്കി

  
backup
August 07 2022 | 19:08 PM

%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

ജനസമൂഹങ്ങളില്‍ വലിയ സ്വാധീനം നേടുന്ന പ്രത്യയശാസ്ത്രങ്ങള്‍ അവയുടെ രാഷ്ട്രീയ രൂപങ്ങളായ പാര്‍ട്ടികളില്‍ മാത്രം ഒതുങ്ങിനിന്നുകൊള്ളണമെന്നില്ല. കടുത്ത എതിരാളികളടക്കമുള്ള മറ്റു പ്രസ്ഥാനങ്ങളിലേക്കും അതു വ്യാപിച്ചേക്കും. ചിലപ്പോള്‍ അതൊരു അനിവാര്യതയായാണ് സംഭവിക്കുന്നത്, അത്തരം പ്രത്യയശാസ്ത്രങ്ങളോട് പൂര്‍ണമായി ഏറ്റുമുട്ടിക്കൊണ്ടുള്ള രാഷ്ട്രീയ നിലനില്‍പ്പോ മുന്നേറ്റമോ മറ്റുള്ളവര്‍ക്ക് സാധ്യമല്ലാതാകുന്ന സന്ദര്‍ഭങ്ങളില്‍.
കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം സമൂഹത്തില്‍ വിതച്ച ഇടതുപക്ഷാശയങ്ങള്‍ മറ്റു പാര്‍ട്ടികളെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. ഇടയ്ക്കിടെ സോഷ്യലിസം പറയാതെ കോണ്‍ഗ്രസിന് ഇവിടെ പിടിച്ചുനില്‍ക്കാനാവില്ല. ഇപ്പോള്‍ കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് പറയാന്‍ കെ. സുധാകരനെയും വി.ഡി സതീശനെയും പ്രേരിപ്പിക്കുന്നതും നിലനില്‍പ്പിന്റെ രാഷ്ട്രീയം തന്നെയാണ്. മുസ്ലിം ലീഗും പല ഘട്ടങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയം പറയാറുണ്ട്. അതിന് ബലം പകരാന്‍ അവര്‍ക്ക് എടുത്തുകാണിക്കാന്‍ ഭൂപരിഷ്‌കരണത്തെ പിന്തുണച്ച ചരിത്രവുമുണ്ട്. എന്തിന്, ബി.ജെപിക്കു പോലും കേരളത്തില്‍ ഇടക്കിടെ ഗാന്ധിയന്‍ സോഷ്യലിസവും സാദാ സോഷ്യലിസവുമൊക്കെ പറയേണ്ടിവരുന്ന അവസ്ഥയുണ്ട്. ഒരിക്കല്‍ വലിയൊരു സംഘ്പരിവാര്‍ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച പ്രമുഖരായ ഹിന്ദുക്കളുടെ ചിത്രങ്ങളില്‍ എ.കെ.ജിയടക്കം ഇടംനേടിയിട്ടുമുണ്ട്.


കമ്യൂണിസ്റ്റ് കക്ഷികള്‍ക്ക് ഇടയ്ക്കൊക്കെ ഗാന്ധിസത്തെ പ്രാചാരണ ബോര്‍ഡുകളിലും നോട്ടിസുകളിലും ഉള്‍പ്പെടുത്തേണ്ടിവരുന്ന അവസ്ഥയ്ക്കു കാരണവും മറ്റൊന്നല്ല. അതുപോലെ തന്നെ സംസ്ഥാനത്തിന്റെ ഒരു മേഖലയിലുള്ള ജനപിന്തുണയുടെ ബലത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം നിലനിര്‍ത്തുന്ന ലീഗിന്റെ ന്യൂനപക്ഷ രാഷ്ട്രീയമുണ്ടാക്കിയ സ്വാധീനമാണ് എതിരാളികളായ ഇടതുകക്ഷികളടക്കമുള്ള പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയുമൊക്കെ വലിയ ന്യൂനപക്ഷവാദികളാക്കുന്നത്.


വര്‍ഗീയ- വംശീയ- ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനശേഷി ഇതിനേക്കാളൊക്കെ ഏറെയാണ്. സമകാലികരായ രാഷ്ട്രീയകക്ഷികളിലേക്കു മാത്രമല്ല നിരവധി തലമുറകളിലേക്കു പോലും അതു വ്യാപിക്കും. ഹിറ്റ് ലര്‍ സിദ്ധാന്തമായി കൊണ്ടുവന്ന് പ്രയോഗവല്‍കരിച്ച നാസിസം രണ്ടാം ലോകമഹായുദ്ധത്തിനൊടുവില്‍ അധികാരഭ്രഷ്ടമാക്കപ്പെട്ടെങ്കിലും നാസിസ്റ്റ് രാഷ്ട്രീയം പിന്തുടരുന്ന കക്ഷികള്‍ ഇന്നും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലുണ്ട്. ഇന്ത്യ ഭരിക്കുന്ന സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനുമുണ്ട് ആ വ്യാപനശേഷി. സംഘ്പരിവാറിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയിലോ അധികാരത്തിന്റെ സൗകര്യാനുസരണം വേഷം മാറുന്ന ശിവസേനയിലോ ഒതുങ്ങാതെ അത് ഇന്ത്യന്‍ പൊതുരാഷ്ട്രീയ ബോധത്തിലേക്ക് വല്ലാതെ വ്യാപിച്ചിട്ടുണ്ടെന്നതാണ് സത്യം. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുന്നില്ല എന്ന കാരണത്താല്‍ മാത്രം യാഥാര്‍ത്ഥ്യം അതല്ലാതാകുന്നില്ലല്ലോ. ഇന്ത്യയിലാകമാനം ഹിന്ദുത്വം ഇത്തിരിയെങ്കിലും പറയുകയോ കാണിച്ചുകൂട്ടുകയോ ചെയ്യാതെ കട്ട മതേതരവാദികളടക്കം രാജ്യത്തെ ഒരു രാഷ്ട്രീയകക്ഷിക്കും അതിജീവനം സാധ്യമല്ലെന്ന അവസ്ഥ സൃഷ്ടിച്ചെടുത്തതാണ് രാജ്യം ഭരിക്കുന്ന സംഘ്പരിവാര്‍ നേടിയെടുത്ത ഏറ്റവും വലിയ രാഷ്ട്രീയ വിജയം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസിന് ഇത്തിരിയെങ്കിലും ഹിന്ദുത്വ നമ്പരുകള്‍ ഇറക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.


ഇത് ഉത്തരേന്ത്യയുടെ മാത്രം കാര്യമല്ല. ലോകത്തു തന്നെ ഏറ്റവും പ്രബുദ്ധവും മതേതരവുമായ ഇടമെന്ന് നമ്മള്‍ പറഞ്ഞുനടക്കുന്ന കേരളത്തിലും കഥ ഇതൊക്കെ തന്നെയാണ്. സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജില്‍, ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട സ്വാതന്ത്രസമരത്തിലെ ധീരയോദ്ധാക്കളുടെ പട്ടികയില്‍ സംഘ്പരിവാര്‍ താത്ത്വികാചാര്യന്‍ വി.ഡി സവര്‍ക്കര്‍ കടന്നുകൂടിയതിനു കാരണം മറ്റൊന്നല്ല. അവിടെ കഴിഞ്ഞവരില്‍ ഭൂരിപക്ഷം പേരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരായിരുന്നു എന്ന കുറിപ്പോടെയാണ് അത് ഫേസ്ബുക്ക് പേജില്‍ വന്നത്. അങ്ങനെ പറഞ്ഞുവരുമ്പോള്‍ സി.പി.എമ്മിന് സവര്‍ക്കര്‍ സ്വാതന്ത്ര്യസമര പോരാളി മാത്രമല്ല കമ്യൂണിസ്റ്റ് കൂടിയാകുന്നു.


നമ്മളെല്ലാം പഠിച്ച ചരിത്രത്തിലെവിടെയും സ്വാതന്ത്ര്യസമര സേനാനി എന്ന ലേബലില്‍ സവര്‍ക്കറെ കാണുന്നില്ല. അന്ന് നിരോധിക്കപ്പെട്ടിരുന്ന ഇന്ത്യാ ഹൗസ് എന്നൊരു പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ 1911ല്‍ സവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്നും നാസിക് കലക്ടറായിരുന്ന ജാക്‌സണെ വധിക്കാന്‍ ശ്രമിച്ചു, ബ്രിട്ടിഷ് രാജകുടുംബത്തിനെതിരേ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചെന്നുമാണ് ചരിത്രം. മേലില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ പ്രവര്‍ത്തിക്കില്ലെന്ന് ആണയിട്ട് മാപ്പെഴുതിക്കൊടുത്ത് 1924ല്‍ അദ്ദേഹം ജയില്‍മോചിതനായെന്നും കാണുന്നു. അങ്ങനെയൊരാള്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് തലയ്ക്കു വെളിവുള്ള ആരും പറയില്ല. പിന്നെ സ്വാതന്ത്ര്യസമരകാലത്ത് മോഷണം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലിടയ്ക്കപ്പെട്ട പലരും പില്‍ക്കാലത്ത് സ്വാതന്ത്ര്യസമര സേനാനിയാണെന്ന് അവകാശപ്പെട്ട് പെന്‍ഷന്‍ വാങ്ങിയതായി കേട്ടിട്ടുണ്ട്. അതുപോലെ അക്കാലത്ത് ജയിലില്‍ കിടന്ന എല്ലാവരും സ്വാതന്ത്ര്യസമര സേനാനികളാകുമെങ്കില്‍ മാത്രം സവര്‍ക്കറെയും അതില്‍ പെടുത്താം. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധന്‍ കൂടിയായിരുന്ന സവര്‍ക്കര്‍ സി.പി.എമ്മിന് അഭിമതനാകുന്നത് അത്ര നിസ്സാര കാര്യമല്ല. മൃദു ഹിന്ദുത്വ രാഷ്ട്രീയമെങ്കിലും സ്വീകരിക്കാതെ ഇനി രാജ്യത്ത് പിടിച്ചുനില്‍ക്കാനാവില്ലെന്ന തോന്നല്‍ തന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയും കര്‍ക്കടക വാവുബലിയും മറ്റും പാര്‍ട്ടി ഏറ്റെടുത്തു നടത്തണമെന്ന് ചില സി.പി.എം നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതിനോടു ചേര്‍ത്തു വായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം പിടികിട്ടും.


സമരത്തിനും നോക്കണം
നേരവും കാലവും


ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ് പ്രതിപക്ഷം. തിരുത്തൽ ശക്തി എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന റോൾ. ആ തിരുത്തലിന് ഏറ്റവും അനിവാര്യമായ ആയുധമാണ് സമരം. സമരങ്ങളില്ലാതെ ജനാധിപത്യം പുലരില്ല. ജനാധിപത്യവിശ്വാസികളായ ഭരണാധികാരികൾ പ്രതിപക്ഷത്തെ ആദരിക്കും. പ്രതിപക്ഷ സമരങ്ങളെ സഹിഷ്ണുതയോടെ കാണും. സമരത്തിൽ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾ പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തും. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ജവഹർലാൽ നെഹ്റു.നെഹ്റുവിയൻ കാലം മാത്രമല്ല ഇന്ത്യയുടെ ജനാധിപത്യ യുഗം പോലും ചരിത്രാതീത കാലമായിക്കൊണ്ടിരിക്കുകയാണ് സംഘ്പരിവാർ ഭരണത്തിൽ. വിയോജിപ്പിന്റെ സ്വരങ്ങളെ പരമാവധി അടിച്ചൊതുക്കുകയാണവർ. കഴിഞ്ഞ കുറെ ദിവസങ്ങളായി മോദി സർക്കാറിനെതിരേ പാർലമെന്റിനകത്തും പുറത്തും സമരത്തിലാണ് കോൺഗ്രസ്. ഭരണനഷ്ടത്തിന്റെ തുടർച്ച സൃഷ്ടിച്ച നിവൃത്തികേടുകൊണ്ടായിരിക്കാം അത്. എന്തായാലും മോദി ഭരണകൂടം അതിനെ നിഷ്ഠൂരമായാണ് നേരിടുന്നത്.


കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിനു നേരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റവും കടുത്ത ആയുധമാണ് പ്രയോഗിച്ചിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതിന്റെ രണ്ടാം വാർഷിക ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ച് നടത്തിയ സമരം രാമക്ഷേത്രത്തെ അവഹേളിക്കുന്ന നടപടിയാണെന്ന ആരോപണം. കേന്ദ്ര ഭരണകൂടത്തിനെതിരേ ശബ്ദമുയർത്തുന്നവരെയൊക്കെ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കുകയെന്ന സംഘ്പരിവാറിന്റെ നീചമായ അജൻഡയാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഇനി ആരെങ്കിലും സമരം ചെയ്യാനൊരുങ്ങുമ്പോൾ ആ ദിനത്തിൽ മുമ്പ് സംഘ്പരിവാർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അതിന്റെ മുഹൂർത്തവുമൊക്കെ പരിശോധിക്കേണ്ട ഗതികേടിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago