സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന്: നാദാപുരത്തെ യുവാവ് ബംഗ്ലൂരില്‍; കോടതിയില്‍ ഹാജരായി
നാദാപുരം: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാണെന്നാരോപിച്ച് ബന്ധുക്കള്‍ പരാതി നല്കിയ യുവാവ് ഒടുവില്‍ കോടതിയില്‍ ഹാജരായി.
ഖത്തറില്‍ നിന്നും കണ്ണൂരില്‍ വിമാനമിറങ്ങി കാണാതായ വളയം സ്വദേശി റിജേഷാണ് കോടതിയില്‍ ഹാജരായി ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബാംഗ്ലൂരുവില്‍ പോയതെന്നും അറിയിച്ചത്. ഖത്തറില്‍ നിന്നും ജൂണ്‍ 15ന് കണ്ണൂരില്‍ വിമാനമിറങ്ങിയ റിജേഷ് വീട്ടിലെത്തിയില്ലെന്നാരോപിച്ച് ആഗസ്റ്റ് അഞ്ചിനാണ് സഹോദരന് രാഗേഷ് പരാതി നല്‍കിയത്.
റിജീഷിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലിസ് അന്വേഷണം പുരോഗമിക്കവെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം കോടതിയിലെത്തിയത്.
ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും ഇത്രയും കാലം ബെംഗളൂരുവില്‍ ആയിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും റിജീഷ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വളയം പൊലിസ് സ്റ്റേഷനിലെത്തി മൊഴി നല്കി.
തുടര്‍ന്ന് വൈദ്യപരിശോധന നടത്തി വീണ്ടും കോടതിയില്‍ ഹാജരാക്കിയ റിജീഷിനെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ക്രൂരകൃത്യങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കൂടിയാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."