HOME
DETAILS

ജോലിക്കിടെ ഉറങ്ങിയ എയര്‍ ഹോസ്റ്റസിന്റെ വിഡിയോയെടുത്ത സംഭവം: കേസ് കരിപ്പൂര്‍ പൊലിസിന് കൈമാറി

  
backup
August 24, 2016 | 6:38 PM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%89%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

കോഴിക്കോട്: ജോലിക്കിടെ വിമാനത്തില്‍ ഉറങ്ങിപ്പോയ എയര്‍ഹോസ്റ്റസിന്റെ വിഡിയോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും കൃത്യനിര്‍വഹണത്തിനിടെ ഉറങ്ങിയെന്ന് പരാതി നല്‍കുകയും ചെയ്ത സംഭവത്തില്‍ നടക്കാവ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് കരിപ്പൂര്‍ സ്‌റ്റേഷനിലേക്ക് കൈമാറി. സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ അനുവാദമില്ലാതെ വിഡിയോ ഷൂട്ട് ചെയ്തതിന് യുവതി നല്‍കിയ പരാതിയിലാണ് കാരന്തൂര്‍ സ്വദേശിയായ സലീമിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം മൊബൈലില്‍ പകര്‍ത്തിയതും ഡ്യൂട്ടിക്കിടെ ഉറങ്ങുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് താനാണെന്ന് സമ്മതിച്ച് മലബാര്‍ ഡലപ്‌മെന്റ് ഫോറം ചെയര്‍മാനും ഗള്‍ഫ് മലയാളിയുമായ കെ. എം ബഷീര്‍ രംഗത്തെത്തിയിരുന്നു.

മാര്‍ച്ച് 27ന് രാത്രി 9.20ന് ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിന്റെ പിന്നില്‍ പുറത്തേക്കുള്ള വാതിലിനും ബാത്ത്‌റൂമിനുമടുത്തുള്ള ഭാഗത്തായി പ്രത്യേക സീറ്റില്‍ ഉറങ്ങുകയായിരുന്ന എയര്‍ ഹോസ്റ്റസിന്റെ വിഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷം വിഡിയോസഹിതം എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. പിന്നീട് ഈ വിഡിയോ കെ. എം ബഷീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും എഫ് .ബി പോസ്റ്റില്‍ തന്റെ നിലപാട് വിശദമാക്കുകയും ചെയ്തു. വീഡിയോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിച്ചതോടെയാണ് കോട്ടൂളിയില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിനിയായ എയര്‍ഹോസ്റ്റസ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 16 ന് പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നടക്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  5 days ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  5 days ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  5 days ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  5 days ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  5 days ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  6 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  6 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  6 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  6 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  6 days ago