HOME
DETAILS

ആദികേശവന്റെ സ്ഥലംമാറ്റം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  
backup
August 24, 2016 | 6:38 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82

തിരുവനന്തപുരം: എസ്.ബി.ടി ചീഫ് ജനറല്‍ മാനേജരായിരുന്ന എസ്. ആദികേശവനെ നിര്‍ദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യുന്നതിനു മുന്‍പ് എസ്.ബി.ഐയുടെ ഹൈദരാബാദ് ഓഫിസിലേക്ക് സ്ഥലംമാറ്റിയതു പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

എസ്.ബി.ടി- എസ്.ബി.ഐ ലയനം പാടില്ല എന്നതാണ് കേരള ജനതയുടെ പൊതു നിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടണ്ടു. കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തുനിന്നു എന്നതിലുള്ള രോഷമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സേവ് എസ്.ബി.ടി ഫോറം കരുതുന്നു. ഇത് പ്രതികാര നടപടിയാണെന്നു പൊതുവെ കരുതപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് സേവ് എസ്.ബി.ടി ഫോറം തനിക്കു നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്.

എസ്.ബി.ടി- എസ്.ബി.ഐ ലയനത്തോട് കേരള ജനതയ്ക്കും നിയമസഭയ്ക്കുമുള്ള എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ലയന നടപടികളുമായി മുന്നോട്ടുപോകുന്നതിനെ എസ്.ബി.ഐ മാനേജ്‌മെന്റ് തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ് സ്ഥലംമാറ്റ നടപടിയിലൂടെയെന്ന് സേവ് എസ്.ബി.ടി ഫോറം മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കേരളത്തില്‍ നിന്ന് സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത് ഉചിതമായിരിക്കും. ആദികേശവന്റെ സ്ഥലംമാറ്റം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലയനം സംബന്ധിച്ച കേരള ജനതയുടെ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നത് ഇഷ്ടമല്ലെന്നും ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് വേണ്ടതെന്നും മാനേജ്‌മെന്റ് സ്ഥലംമാറ്റ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.

സേവ് എസ്.ബി.ടി ഫോറം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.എസ് കൃഷ്ണ, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നു കണ്ടാണ് നിവേദനം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന് 

Kerala
  •  7 days ago
No Image

ചോരക്കളമായി ഹോർമുസ്; ഇറാൻ നഗരങ്ങളിൽ ആക്രമണം ശക്തമാക്കി യു.എസ്; ഗൾഫിലെ യു.എസ് താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം

International
  •  7 days ago
No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  7 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  7 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  7 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  7 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  7 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  7 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  7 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  7 days ago

No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  7 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  7 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  7 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  7 days ago