കശ്മിര് പോസ്റ്റ് വിവാദത്തിനിടെ ഡല്‍ഹിയിലെ പരിപാടികള്‍ മതിയാക്കി കെ.ടി ജലീല്‍ നാട്ടിലെത്തി
കോഴിക്കോട്: കശ്മിര് പോസ്റ്റ് വിവാദങ്ങള്‍ക്കിടെ കെ.ടി ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹി നോര്‍ക്ക സംഘടിപ്പിച്ച നിയമസഭ സമിതി യോഗത്തില്‍ ജലീല്‍ പങ്കെടുക്കില്ല.
ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് യാത്ര പുലര്‍ച്ചെ മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി.
ആസാദ് കശ്മിരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീല്‍ വൈകുന്നേരത്തോടെ വിവാദ പരാമര്‍ശം പിന്‍വലിച്ചിരുന്നു. പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്.
കശ്മിരിനെക്കുറിച്ചുള്ള വിവാദ പരാമര്ശങ്ങലെക്കുറിച്ച് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കെ.ടി ജലീല്‍ പ്രതികരിച്ചില്ല. ജലീലിനെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."