ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ നവോത്ഥാനം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ: ഡോ.സുബൈർ ഹുദവി ചേകന്നൂർ
ബുറൈദ: ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ നവോത്ഥാനം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും അതിനായി സാമൂഹ്യ ബോധമുള്ളവരെ വാർത്തെടുക്കൽ പ്രബുദ്ധരായ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഡോ: സുബൈർ ഹുദവി ചേകന്നൂർ പറഞ്ഞു. കേരളത്തിൽ മുൻപ് നമ്മുടെ പൂർവികർ ചെയ്ത് വെച്ച നന്മയുടെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നതെന്നും നാം ഇന്ന് അവിടേക്ക് വേണ്ടി ചെയ്യുന്നതിന്റെ ഫലം വരും തലമുറ സ്മരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബുറൈദ എസ് ഐ സി, കെഎംസിസി സംയുക്തമായി ബുറൈദയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ബീഹാറിലെ കിഷൻ ഗഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർതുബ ഫെൽഫയർ ഫൌണ്ടേഷൻ ഡയറക്ടറും ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോ: സുബൈർ ഹുദവി.
ബീഹാറിലെ കിഷൻഗഞ്ചിൽ ഖുർത്തുബയും ഹാദിയയും നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബുറൈദ കെഎംസിസി ട്രഷറർ ബഷീർ ബാജി വയനാടിന്റെ അധ്യക്ഷതയിൽ എസ് ഐ സി ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ഐ സി അൽ ഖസിം പ്രൊവിൻസ് പ്രസിഡണ്ട് റഷീദ് ദാരിമി അച്ചൂർ, കെഎംസിസി വൈസ് പ്രസിഡണ്ട് സക്കീർ മാടാല ആശംസകൾ നേർന്നു .
ലത്തീഫ് തച്ചംപൊയിൽ, ബാസിത് വാഫി, ബഷീർ ഫൈലി അമ്മിനി ക്കാട്, വെറ്റിലപ്പാറ മുഹമ്മദ് മുസ്ലിയാർ എന്നിവർ സന്നിഹിതരായിരുന്നു. ഡോ.: ഹസീബ് പുതിയങ്ങാടി സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."