സുപ്രഭാതം വരിക്കാരെ ചേര്‍ക്കല്‍ കാമ്പയിന്‍ ആഗസ്റ്റ് 25 വരെ നീട്ടി
കോഴിക്കോട് : സുപ്രഭാതം വരിക്കാരെ ചേര്‍ക്കല്‍ കാമ്പയിന്‍ ഓഗസ്റ്റ് 25 വരെ നീട്ടി. സംഘടനാ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തിയതി ദീര്‍ഘിപ്പിച്ചത്. 530 റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റികള്‍ മുഖേനയാണ് ഒമ്പതാം കാമ്പയിനും നടക്കുന്നത്. സമസ്തയുടെ കീഴ്ഘടകങ്ങളായ വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗസില്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല്‌ഫെഡറേഷന്‍,ജംഇയ്യത്തുല്‍ ഖുതുബാഹ്, എസ്.കെ.എസ്.എസ്.എഫ്, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഫത്തിശ്ശീന്‍, ജംഇയ്യത്തുല്‍ മുദരിസീന്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍, സുന്നി ബാലവേദി , ലീഗല്‍ സെല്‍, പ്രവാസി സെല്‍ , സൗദി നാഷണല്‍ കമ്മിറ്റി.എന്നിവയും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
എഡിറ്റര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,എം.എ ചേളാരി, കെ. മോയില്‍ കുട്ടി മാസ്റ്റര്‍,കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുസ്തഫ മുണ്ടുപാറ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."