ശരിയായ മതപഠനമാണ് ഭീകരതയില്‍ നിന്ന് യുവാക്കളെ മോചിപ്പിക്കാനുള്ള പരിഹാരം: രമേശ് ചെന്നിത്തല
കൊച്ചി: ശരിയായ രീതിയിലുള്ള മതപഠനമാണ് യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള പരിഹാരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭീകരവാദം- മാനവവിരുദ്ധം എന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറച്ചുപേര്‍ ഉണ്ടാക്കുന്ന കുഴപ്പത്തിന്റെ പേരില്‍ മുസ് ലിം സമുദായത്തെ മൊത്തത്തില്‍ തീവ്രവാദികളായി ചിത്രീകരിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. കുറ്റകൃതങ്ങളെ കുറ്റകൃതങ്ങളായി തന്നെ കാണണം. മതത്തിന്റെ പേരില്‍ ഒറ്റപ്പെട്ട ആരെങ്കിലും നടത്തുന്ന കുറ്റകൃത്യങ്ങളെ മതത്തിന്റെ നിറംനല്‍കി പ്രചരിപ്പിക്കുന്നത് രാജ്യത്ത്് വളര്‍ന്നുവരുന്ന അപകടകരമായ അവസ്ഥയാണ്.
ചെറിയപ്രായത്തില്‍ തന്നെ മനസിനെ സ്വാധീനിച്ച് തീവ്രവാദത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് എല്ലാമതങ്ങളുടെയും പേരില്‍ സ്വാര്‍ത്ഥതാല്‍പര്യക്കാര്‍ ശ്രമിക്കുന്നത്. ഇവയില്‍ നിന്ന് രക്ഷിച്ച് യുവതലമുറയെ നല്ലവഴിയില്‍ നയിക്കാന്‍ ശരിയായ മതപഠനം നല്‍കുക മാത്രമാണ് പോംവഴി. ശരിയായ രീതിയില്‍ മതം പഠിച്ചാല്‍ ഒരു മതത്തില്‍പ്പെട്ടവനും ആയുധമെടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ചില പേരുകള്‍ മുന്‍നിര്‍ത്തി പൊതുതത്വം രൂപീകരിക്കുന്ന രീതി ശരിയല്ലെന്ന് മാധ്യമനിരീക്ഷകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മതമില്ലാത്തവരുടെ ഭീകരവാദവും രാജ്യത്തുണ്ട്. അതുകൊണ്ട് മതത്തെ ഭീകരവാദവുമായി ബന്ധപ്പെടുത്തുന്നത് അടിസ്ഥാനപരമായി ശരിയല്ലെന്നും മതഭീകരത പോലെ തന്നെ അപകടമാണ് ഭരണകൂട ഭീകരതയെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
മുസ്്‌ലിം കോ-ഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി കണ്‍വീനറും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ കെ.പി.എ മജീദ് അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി, എം.എല്‍.എമാരായ അഹമ്മദ് കബീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, വിവിധ മുസ്‌ലിം സംഘടന പ്രതിനിധികളായ എം.എം. അക്ബര്‍, എം.കെ. അബൂബക്കര്‍ ഫാറൂഖി, വി. മുഹമ്മദ് സുല്ലമി, ശമീര്‍മദീനി, എം.ബി. അബ്ദുല്‍ഖാദര്‍ മൗലവി, ടി.എം. സക്കീര്‍ ഹുസൈന്‍, പി.കെ അബൂബക്കര്‍, കെ.പി അബ്ദുറഹ് മാന്‍, അഡ്വ. കെ.എ. ഹസന്‍, അബൂബക്കര്‍ ഫൈസി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."