HOME
DETAILS

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണം അടുത്ത മാസം പുനഃരാരംഭിക്കും

  
backup
August 24 2016 | 19:08 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3

കൊണ്ടോട്ടി: മഴ കുറഞ്ഞതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവൃത്തികള്‍ സെപ്റ്റംബറില്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. വേനല്‍മഴയെ തുടര്‍ന്നു മെയ് 15 ഓടെയാണ് റണ്‍വേ നവീകരണത്തിലെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. നാലാംഘട്ട പ്രവൃത്തികളാണ് അടുത്തമാസം മുതല്‍ ആരംഭിക്കുന്നത്.

ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. പിന്നീട് വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തും. ഇതിനു ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നൈ കാര്യാലയത്തിന് റണ്‍വേ നവീകരണ റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡി.ജി.സി.എക്ക് കൈമാറും.

ഇവരുടെ പരിശോധനക്ക് ശേഷമായിരിക്കും റണ്‍വേ പൂര്‍ണമായും വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി നല്‍കുക. ഡിസംബര്‍ പകുതിയോടെ റണ്‍വേ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. ജനാര്‍ദ്ദന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എന്നാല്‍ മെയ് ഒന്നുമുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണവും ജൂണ്‍ മുതല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ പ്രവൃത്തികള്‍ക്കായി റണ്‍വേ അടച്ചിടുകയും ചെയ്തിരുന്നു.
ഈ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ടണ്ട്. രണ്ടണ്ടു മണിക്കൂര്‍ ടാറിങ് പ്രവൃത്തികളും ശേഷിക്കുന്ന ആറുമണിക്കൂര്‍ ടാറിങ് ഈര്‍പ്പമില്ലാതെ ഉറയ്ക്കാനുമാണ് അടച്ചിട്ടിരിക്കുന്നത്.

കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ മെയില്‍ തന്നെ വേനല്‍ മഴ ശക്തമായതോടെ പ്രവൃത്തികള്‍ നേരത്തെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ മണ്ണ് നിരത്തി മൂടുന്നതടക്കമുളള ജോലികള്‍ തുടരുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  2 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  2 days ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  2 days ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  2 days ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  2 days ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  2 days ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  2 days ago
No Image

സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ

uae
  •  2 days ago