ഗവര്‍ണര്‍ക്കെതിരെ എം വി ജയരാജന്‍; വി സി ക്കെതിരായ ക്രിമിനല്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരം
കണ്ണൂര്‍; കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിമിനല്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുകയാണെന്നും അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു.
ഡല്‍ഹില്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ സംഘപരിവാറിന്റെ പ്രതിനിധിയായി പൗരത്വ ഭേദഗതിയെ ന്യായീകരിച്ചതാണ് അവിടെ പ്രതിഷേധമുണ്ടാകാന്‍ കാരണം. കണ്ണൂര്‍ വിസി ഡല്‍ഹിയില്‍ വെച്ച് ഗവര്‍ണര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത് പിന്‍വലിക്കണം. ഗവര്‍ണറുടെ ഈ നടപടി നാളെ മുതല്‍ നിയമസഭയില്‍ ചര്‍ച്ചയാകും. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനങ്ങള്‍ ക്രമരഹിതമാണെന്ന ഗവര്‍ണറുടെ ആരോപണങ്ങള്‍ ആരോ എഴുതി കൊടുക്കുന്നതാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കനുകൂലമായ കെ.സുധാകരന്റെ പരാമര്‍ശത്തെക്കുറിച്ചും ജയരാജന്‍ പ്രതികരിച്ചു. കെ സുധാകരന്‍ ചക്കിക്കൊത്ത ചങ്കരനാണെന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നുമായിരുന്നു പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."