ആക്രമിയില്‍ നിന്നും രക്ഷപെട്ടയാള്‍ ഓടിക്കയറിയ വീട്ടിലുള്ളവര്ക്കുനേരെ വെടിവെപ്പ്; ലിവര്‍പൂളില്‍ ഒന്‍പത് വയസ്സുകാരിക്ക് ദാരുണാന്ത്യം
ബ്രിട്ടന്: ലിവര്‍പൂളില്‍ ഒമ്പതുവയസുകാരി വെടിയേറ്റു മരിച്ചു. ഒലിവിയ പ്രാത്ത് കോര്ബല് ആണ് സ്വന്തം വീട്ടില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമിയില്‍ നിന്നും രക്ഷപെട്ടോടിയ ഒരാള്‍ ഒലിവിയയുടെ വീട്ടിലേക്ക് ഓടിക്കേറിയതിന് പിന്നാലെ എതിരാളിയെ പിന്തുടര്ന്ന് എത്തിയ ആക്രമി വീട്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ആക്രമിയെ തടഞ്ഞ് വാതില്‍ അടക്കാനുള്ള ശ്രമത്തിലാണ് ഒലിവിയക്കും അമ്മക്കും വെടിയേറ്റത്.
ആക്രമിയില്‍ നിന്നും രക്ഷപെടാനോടിയ 35 കാരനെ കൂട്ടാളികള്‍ എത്തി ആശുപത്രിയിലാക്കി. ആക്രമണം നടന്ന ഉടന്‍ തന്നെ പൊലിസ് എത്തിഅമ്മയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒലിവിയയുടെ ജീവന് രക്ഷിക്കാനായില്ല. ആക്രമിച്ച വ്യക്തിയുമായോ അഭയം തേടിയെത്തഓിയ വ്യക്തിയുമായോ പെണ്‍കുട്ടിയുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരാഴ്ചക്കിടെ ലിവര്‍പൂളില്‍ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പ് സംഭവമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."