HOME
DETAILS

മുസ്‌ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിൽനിന്നോ ത്വലാഖിൽനിന്നോ വിലക്കാനാവില്ല

  
backup
August 25, 2022 | 11:13 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%ac%e0%b4%b9


കൊച്ചി • മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ത്വലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള ഭർത്താക്കൻമാരുടെ അവകാശം തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള അവകാശ നിഷേധമാകുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭർത്താവിൻ്റെ ത്വലാഖ് തടയണമെന്ന ഭാര്യയുടെ ആവശ്യം അനുവദിച്ച കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ഒന്നും രണ്ടും ത്വലാഖ് ചൊല്ലിക്കഴിഞ്ഞ് മൂന്നാം ത്വലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹരജിയിൽ കുടുംബകോടതി ത്വലാഖ് തടഞ്ഞ് ഉത്തരവിട്ടത്. മറ്റൊരു ഹരജി പരിഗണിച്ച് വിവാഹവും തടഞ്ഞു. മതപരമായ വിശ്വാസം സ്വീകരിക്കാൻ മാത്രമല്ല, അത് പ്രാവർത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.


വ്യക്തിനിയമ പ്രകാരമുള്ള നടപടികൾ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാൽ അത് നിർവഹിക്കുന്നത് തടയാൻ കോടതികൾക്ക് കഴിയില്ല. ഹരജിക്കാരനെതിരായ കോടതി ഉത്തരവ് നിർഭാഗ്യകരമാണ്. ഒന്നിലേറെ വിവാഹം കഴിക്കുന്നതും വ്യക്തി നിയമ പ്രകാരം അനുവദനീയമാണ്. നിയമം സംരക്ഷണം അനുവദിക്കുമ്പോൾ അതു പ്രകാരം നടപടികൾ അനുവദിക്കാതിരിക്കാൻ കോടതിക്കാവില്ല. അധികാര പരിധി ലംഘിക്കുന്നതാണ് കുടുംബ കോടതി ഉത്തരവെന്നതിനാൽ റദ്ദാക്കുന്നതായി ഡിവിഷൻബെഞ്ച് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  15 days ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  15 days ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  15 days ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  15 days ago
No Image

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

Kerala
  •  15 days ago
No Image

ലോകകപ്പിൽ ‘ഹാട്രിക്’ പിഴവ്; നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമനായി മെസി

Football
  •  15 days ago
No Image

ഇ 20 ഇന്ധനം: പഴയ വാഹനങ്ങളിലെ റബ്ബര്‍ ഭാഗങ്ങള്‍ക്ക് തേയ്മാന സാധ്യതയെന്ന് എആര്‍എഐ പഠനം

Kerala
  •  15 days ago
No Image

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

Kerala
  •  15 days ago
No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  15 days ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  15 days ago