HOME
DETAILS

വിദൂര വിദ്യാഭ്യാസ പ്രവേശനം: സർക്കാർ വിജ്ഞാപനത്തിന് ഇന്ന് സാധ്യത

  
backup
August 26, 2022 | 1:39 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%82%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6


ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം • സംസ്ഥാനത്തെ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസം വഴിയുള്ള ഡിഗ്രി, പി.ജി. പ്രവേശനത്തിന് സർക്കാർ ഇന്ന് ഉത്തരവിറക്കിയേക്കും. ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാലയിലെ കോഴ്സുകളിലെ പ്രവേശനത്തിന് യു.ജി.സി അംഗീകാരം നൽകിയില്ലെങ്കിൽ മാത്രം സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസം വഴിയുള്ള പ്രവേശനം നടത്തിയാൽ മതിയെന്ന സർക്കാർ ഉത്തരവിനെതിരെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യു.ജി.സി അംഗീകാരം ഓപൺ സർവകലാശാലയിലെ കോഴ്സുകൾക്കുണ്ടെങ്കിൽ തെളിവുകൾ ഈ മാസം 23ന് ഹയർ എജ്യുക്കേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹിയറിങ്ങിൽ ഹാജരാക്കണമെന്ന് കോടതി നിർദശിച്ചിരുന്നുവെങ്കിലും ഓപൺ സർവകലാശാലയിലെ കോഴ്സുകളിലെ പ്രവേശനത്തിന് യു.ജി.സി അംഗീകാരത്തിന്റെ രേഖ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26 നുള്ളിൽ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് സർക്കാരിന് ഉത്തരവിറക്കേണ്ടിവരും. കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ വിദൂര വിദ്യാഭ്യാസം വഴി പ്രവേശനത്തിനുള്ള സർക്കാർ വിജ്ഞാപനത്തിനു കാത്തിരിക്കുകയാണ്. ഓപൺ സർവകലാശാലയിലെ കോഴ്സുകൾക്ക് യു.ജി.സി ഈ അധ്യയന വർഷം അംഗീകാരം നൽകിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചപ്പോൾ കോഴ്സുകൾക്ക് യു.ജി.സി അംഗീകാരമുണ്ടെന്ന് ഓപൺ സർവകലാശാലയുടെ വക്കീൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്തുനിന്നെത്തി; മൂവാറ്റുപുഴ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  8 days ago
No Image

UAE Weather: റാസല്‍ഖൈമയിലും ഫുജൈറയിലും കനത്ത മഴ; ജബല്‍ ജെയ്‌സില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി 

Weather
  •  8 days ago
No Image

ബി.എൽ.ഒമാരായി പോയ അധ്യാപകർക്ക് പകരം ആളില്ല; വി.എച്ച്.എസ്.എസുകളിൽ പഠനം താളംതെറ്റി

Kerala
  •  8 days ago
No Image

ഉർദു ഭാഷാ പഠനം നേരിടുന്നത് കടുത്ത അവഗണന; അധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

Kerala
  •  8 days ago
No Image

ലോകത്തെ ഏറ്റവും മനോഹര ബീച്ചാവാന്‍ ജുമൈറ ബീച്ച്1; പദ്ധതിയുടെ 95% പൂര്‍ത്തിയായി

uae
  •  8 days ago
No Image

10.43 കോടിയുടെ അനുമതി; ടൈഗർ റിസർവുകളിലേക്ക് 3,868 കാമറ ട്രാപ്പുകൾ

Kerala
  •  8 days ago
No Image

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

National
  •  8 days ago
No Image

രാഷ്ട്രത്തലവന്‍ പദവി മഡുറോയ്ക്ക് തുണയാകും; തട്ടിക്കൊണ്ടുവന്നെങ്കിലും കേസ് തെളിയിക്കല്‍ യു.എസിന് വെല്ലുവിളി; പ്രോസിക്യൂഷന്‍ പ്രതിരോധത്തില്‍

International
  •  8 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  8 days ago