HOME
DETAILS

കൊച്ചിയിലെ എ.ടി.എം മോഷണക്കേസ് പ്രതി പിടിയില്‍

  
backup
August 26, 2022 | 10:13 AM

atm-fraud-culprit-in-police-custody

കൊച്ചി: എറണാകുളത്ത് എ.ടി.എമ്മില്‍ കൃത്രിമം നടത്തി കാല്‍ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്ക് ആണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ പൊലിസ് പിടിയിലായത്. ഇയാള്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എ.ടി.എമ്മുകളിലായി 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. എ.ടി.എമ്മിലെ പണം വരുന്ന ഭാഗത്ത് സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ചായിരുന്നു ഇയാള്‍ പണം കവര്‍ന്നത്. പണം പിന്‍വലിക്കാന്‍ വരുന്ന ആളുകള്‍ക്ക് എ.ടി.എമ്മില്‍ നിന്നും പണം എണ്ണി ഡിസ്‌പെന്‍സറിലെത്തുന്നതിന്റെ ശബ്ദം കേള്‍ക്കുമെങ്കിലും പണം ലഭിക്കില്ല. എന്നാല്‍ പണം പിന്‍വലിച്ചതായി ഫോണ്‍ സന്ദേശം ലഭിക്കുകയും ചെയ്യും. എ.ടി.എം കാര്‍ഡ് ഉടമ മടങ്ങിയതോടെ സ്‌കെയില്‍ പോലുള്ള ഉപകരണം വലിച്ചെടുക്കും. ഈ സമയം പണം പുറത്തേക്ക് വരും. പിന്നീട് വീണ്ടും ഉപകരണം ഘടിപ്പിച്ച് അടുത്ത ഇടപാടുകാരന്‍ വരും വരെ കാത്തിരിക്കും.

ചിലര്‍ ഇത് എടിഎം മെഷീനിന്റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരന്‍ ബാങ്കില്‍ പരാതി നല്‍കി. പിന്നീട് എടിമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  6 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  6 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  6 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  6 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  6 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  6 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  6 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  6 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  6 days ago