എല്ലാ വകുപ്പിലും മുഖ്യമന്ത്രിയുടെ കൈകടത്തല്‍, സില്‍വര്‍ ലൈനും കെ.വി തോമസും തിരിച്ചടി; സി.പി.ഐ വിമര്‍ശനം
കൊച്ചി: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം. സര്‍ക്കാര്‍ തൊട്ടതെല്ലാം പിഴയ്ക്കുന്നു. എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്ന രീതി ശരിയല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.വി. തോമസ് എത്തിയത് ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നും സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.
സി.പി.ഐയുടെ കൈവശമുള്ള റവന്യൂ വകുപ്പിന് നേരെയും വിമര്‍ശനം ഉണ്ടായി. റവന്യൂ ഓഫീസില്‍ ചെന്നാല്‍ എല്ലാത്തിനും കാലതാമസമുണ്ടാകുന്നുവെന്നും ഭൂമി തരം മാറ്റല്‍ വിഷയത്തിലും പട്ടയ വിതരണത്തിലും നിരവധി പോരായ്മകളുണ്ടെന്നുമാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എതിരെയുള്ള കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരാ എന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സില്‍വര്‍ലൈന്‍ വിഷയത്തില്‍ എടുത്ത നിലപാടിനെയും തള്ളുന്നുണ്ട്. സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ കൈക്കൊണ്ട രീതി പ്രതിഷേധം ക്ഷണിച്ചുവരുത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന റിപ്പോര്‍ട്ട്, കെ.വി.തോമസിന്റെ വരവിനെ തള്ളുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."